Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2019 5:01 AM IST Updated On
date_range 3 Aug 2019 5:01 AM ISTപുനത്തില്‍ താഴം - ചിറക്കുഴി റോഡിൽ കുഴികൾ
text_fieldsbookmark_border
ചേളന്നൂര്‍: കണ്ണങ്കര പുനത്തില്‍ താഴം-ചിറക്കുഴി റോഡ് പല ഭാഗങ്ങളിലായി പൊട്ടിപ്പൊളിഞ്ഞ് കുഴികൾ രൂപപ്പെട്ടു. പുനത്തിൽ താഴത്തുനിന്ന് മീറ്ററുകൾ മാത്രം അകലത്തിലുള്ള വളവിൽ റോഡ് തകർന്ന് ആഴത്തിലുള്ള വലിയ കുഴികളാണ്. ബൈക്ക് ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് പതിവാണ്. കണ്ണങ്കരയിലെ ജനങ്ങളുടെ ഗതാഗതത്തിന് മുഖ്യമായി ആശ്രയിക്കുന്ന റോഡാണിത്. രണ്ടു ബസുകൾ സർവിസ് നടത്തുന്നുണ്ട്. റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് ചിറക്കുഴി െറസിഡൻസ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് പി. പ്രദീപ് കുമാർ അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story