Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഞെളിയൻപറമ്പ്​ മാലിന്യ...

ഞെളിയൻപറമ്പ്​ മാലിന്യ പ്ലാൻറ്​ വീണ്ടും പ്രവർത്തിച്ചു തുടങ്ങി

text_fields
bookmark_border
കോഴിക്കോട്: നഗരത്തിൻെറ പ്രധാന മാലിന്യ സംഭരണ കേന്ദ്രമായ ഞെളിയൻപറമ്പിൽ മാസങ്ങളായി മുടങ്ങിക്കിടന്ന മാലിന്യ സംസ്കരണം നഗരസഭയുടെ ആഭിമുഖ്യത്തിൽ തുടങ്ങി. ഖരമാലിന്യസംസ്‌കരണത്തിന് കരാറെടുത്ത കമ്പനിയില്‍നിന്ന് 17 ലക്ഷം രൂപ നഷ്ടപരിഹാരമായി ഈടാക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ എട്ടുമാസമായി കമ്പനി പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ഇവരുമായുള്ള കരാര്‍ കഴിഞ്ഞ 15ന് നഗരസഭ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൻെറ തുടർച്ചയായാണ ് വ്യാഴാഴ്ച മുതൽ കോർപറേഷൻതന്നെ നേരിട്ട് പ്ലാൻറ് പ്രവർത്തിപ്പിച്ചു തുടങ്ങിയത്. ആദ്യ ദിവസം ഒരു ടണ്‍ വളമാണ് സംസ്‌കരണം വഴി ഉൽപാദിപ്പിച്ചത്. മൊത്തം രണ്ട് യന്ത്രങ്ങളില്‍ ഒരെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടാമത്തെ യന്ത്രം നന്നാക്കാൻ നടപടി തുടങ്ങിയെന്ന് ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ.വി. ബാബുരാജ് അറിയിച്ചു. ദിവസം രണ്ട് ഷിഫ്റ്റിൽ 100 ടണ്‍ മാലിന്യം സംസ്‌കരിക്കാനാണ് തീരുമാനം. ഇപ്പോഴുള്ള പ്ലാൻറിലെ തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തിയാണ് സംസ്‌കരണം. നഗരസഭയുടെ സ്വന്തം ജീവനക്കാരെയും ഇവിടേക്ക് നിയമിക്കും. പ്ലാൻറിൻെറ ചുമതലയുണ്ടായിരുന്ന ഡല്‍ഹി ആസ്ഥാനമായ ഐ.എല്‍ ആന്‍ഡ് എഫ്.എസ് കമ്പനിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതിനെ തുടര്‍ന്നാണ് സംസ്‌കരണം നിര്‍ത്തിെവച്ചത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കോര്‍പറേഷന്‍ ഏഴ് ലക്ഷം രൂപ നല്‍കണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം. എട്ടുമാസത്തോളമായി പ്രവര്‍ത്തനം നിലച്ച പ്ലാൻറില്‍ ഖരമാലിന്യം കുന്നുകൂടിക്കിടക്കുന്ന സ്ഥിതിയായിരുന്നു. പ്ലാൻറിൽ സൂപ്പര്‍വൈസറി േകഡറിലുള്ള ഒരാളെയും പ്രവര്‍ത്തന പരിചയമുള്ള 10 തൊഴിലാളികളെയും നിയമിക്കാനായി സര്‍ക്കാറിന് നഗരസഭ കത്ത് നല്‍കിയിട്ടുമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story