Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2019 5:01 AM IST Updated On
date_range 2 Aug 2019 5:01 AM ISTസ്കോളർഷിപ് വിതരണം
text_fieldsbookmark_border
കക്കോടി: മക്കട വെസ്റ്റ് എ.എൽ.പി സ്ക്കൂളിൽ നടത്തി. 25 വിദ്യാർഥികൾ അവാർഡുകൾ ഏറ്റുവാങ്ങി. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ചോയിക്കുട്ടി ഉദ്ഘാടനം ചെയ്തു. സ്കൂളിൽനിന്നും വിരമിച്ചവരടക്കമുള്ള അധ്യാപകരുടെയും പ്രദേശത്തെ പ്രമുഖരുടെയും പേരിലാണ് സ്കോളർഷിപ് ഏർപ്പെടുത്തിയത്. പ്രീപ്രൈമറി കുട്ടികൾക്ക് ഉപഹാരവും നൽകി. ചേവായൂർ എ.ഇ.ഒ ഹെലൻ ഹൈസന്ത് മെേൻറാൺസ് നിർവഹിച്ചു. ഷിബു മുത്താട്ട് ക്ലാസ് റൂം ലൈബ്രറിയുടെ ഉദ്ഘാടനം നടത്തി. പി.ടി.എ പ്രസിഡൻറ് സജീഷ് അധ്യക്ഷത വഹിച്ചു. കെ.പി. മജീദ്, ഇ. വാസുദേവൻ, വിജയലക്ഷ്മി എന്നിവർ സംസാരിച്ചു. പി.ടി.എയുടെ നേതൃത്വത്തിൽ നൽകുന്ന ഗ്ലാസും പ്ലേറ്റും എം.പി.ടി.എ പ്രസിഡൻറ് 'ഗീത സ്കൂളിന് സമർപ്പിച്ചു. പ്രധാനാധ്യാപിക എൻ.കെ. അനിത സ്വാഗതവും കെ. ശ്രീനാഥ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story