Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2019 5:01 AM IST Updated On
date_range 1 Aug 2019 5:01 AM ISTവില്ലേജ് ഓഫിസുകളിൽ ജീവനക്കാരില്ല; ജനം ദുരിതത്തിൽ
text_fieldsbookmark_border
മുക്കം: മൂന്ന് വില്ലേജ് ഓഫിസുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ദുരിതമാവുന്നു. കാരശ്ശേരി പഞ്ചായത്തിലെ കു മാരനല്ലൂർ, കക്കാട്, കൊടിയത്തൂർ പഞ്ചായത്തിലെ കൊടിയത്തൂർ എന്നീ വില്ലേജ് ഓഫിസുകളിലാണ് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത്. വിവിധ സർട്ടിഫിക്കറ്റുകൾക്കായെത്തുന്നവർ കൃത്യസമയത്ത് അവ ലഭ്യമാവാതെ ബുദ്ധിമുട്ടുകയാണ്. മാസങ്ങൾ കഴിഞ്ഞിട്ടും ജീവനക്കാരെ നിയമിക്കാൻ തയാറാവുന്നില്ല. മലയോര മേഖലയായ കുമാരനല്ലൂരിൽ വില്ലേജ് ഓഫിസർ ചാർജെടുെത്തങ്കിലും രണ്ടു മാസമാവും മുമ്പ് സ്ഥലമാറ്റം സംഘടിപ്പിച്ച് സ്ഥലം വിട്ടു. ഇവിടെ അഞ്ചു പേർ വേണ്ടിടത്ത് മൂന്നുപേരാണുള്ളത്. ഇപ്പോൾ സ്പെഷൽ വില്ലേജ് ഓഫിസർക്കാണ് ചുമതല. കൊടിയത്തൂർ വില്ലേജ് ഓഫിസിൽ ഓഫിസറുടെ തസ്ഥിക ഒഴിഞ്ഞുകിടക്കുന്നത് മാസങ്ങളായി. അഞ്ചു ജീവനക്കാർ വേണ്ടിടത്ത് മൂന്നുപേരാണ് ജോലി ചെയ്യുന്നത്. കക്കാട് വില്ലേജ് ഓഫിസർക്കാണ് കൊടിയത്തൂരിലെ വില്ലേജ് ഓഫിസറുടെ താൽക്കാലിക ചുമതല. സർട്ടിഫിക്കറ്റുകളിൽ ഒപ്പിട്ടാൽ സീൽ ചെയ്യാൻ വീണ്ടും തിരിച്ച് കൊടിയത്തൂരിലെത്തണം. കക്കാട് വില്ലേജ് ഓഫിസിൽ അഞ്ചു ജീവനക്കാർ വേണ്ടിടത്ത് രണ്ടു പേരാണുള്ളത്. ഒാരോ വില്ലേജ് ഓഫിസറും അതത് പ്രദേശങ്ങളിലെ നിവാസികൾക്ക് കൈവശാവകാശ സർട്ടിഫിക്കറ്റുകൾ, നികുതി സർട്ടിഫിക്കറ്റുകൾ, ജാതി സർട്ടിഫിക്കറ്റുകൾ, കോടതിയുമായി ബന്ധപ്പെട്ട് നൽകുന്ന സർട്ടിഫിക്കറ്റുകൾ, പൊലീസ് കേസുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, കാലവർഷക്കെടുതികൾ, വിവിധ ഭൂമികളുടെ സ്കച്ച് പ്ലാനുകൾ തുടങ്ങി നിരവധി രേഖകൾ ലഭ്യമാക്കാനാവാതെ ജനം കഷ്ടപ്പെടുകയാണ്. വില്ലേജ് ഓഫിസുകളിൽ ഒഴിവുള്ള തസ്തികകളിൽ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story