Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഭിമാനകരമായ അസ്തിത്വം...

അഭിമാനകരമായ അസ്തിത്വം ചോദ്യചിഹ്നമാകാൻ അനുവദിക്കില്ല -ഉമ്മർ പാണ്ടികശാല

text_fields
bookmark_border
മേപ്പയൂർ: ചെറുവണ്ണൂർ പഞ്ചായത്ത് മുസ്ലിം ലീഗ് വർക്ക് ഷോപ്പ് -മിൻഹാജ് 2019 ഉദ്ഘാടനം മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാല നിർവഹിച്ചു. ആക്രമണങ്ങളിലൂടെയും നിയമനിർമാണങ്ങളിലൂടെയും മുന്നേറുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനു മുന്നിൽ നിലനിൽപിനുവേണ്ടി കൂടുതൽ ഐക്യപ്പെടുകയും കരുത്താർജിക്കുകയും ചെയ്യണമെന്ന് ഉമ്മർ പാണ്ടികശാല ആഹ്വാനംചെയ്തു. മതത്തിൻെറയും ജാതിയുടെയും പശുവിൻെറയും പേരിലുള്ള കൊലപാതകങ്ങളും ജനാധിപത്യത്തെ പണാധിപത്യമാക്കി മാറ്റിയ ബി.ജെ.പി സർക്കാറിൻെറ അഴിമതിയുമാണ് രാഷ്ട്രം നേരിടുന്ന വലിയ ഭീഷണികളെന്നും യു.എ.പി.എ, വിവരാവകാശ നിയമ ഭേദഗതികൾ രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ഒ. മമ്മു അധ്യക്ഷത വഹിച്ചു. എസ്.കെ. അസൈനാർ, എം.കെ. അബ്ദുറഹിമാൻ, ആവള ഹമീദ്, ടി.ടി. കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിൽ എസ്.പി. കുഞ്ഞമ്മദ്, സി.പി. സൈതലവി, സി.പി.എ. അസീസ്, സമീർ വേളം എന്നിവർ ക്ലാസെടുത്തു. സമാപന സമ്മേളനം മുസ്ലിംലീഗ്‌ ജില്ല ജനറൽ സെക്രട്ടറി എം.എ. റസാഖ് ഉദ്ഘാടനം ചെയ്തു. എൻ.എം .കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. പി.കെ. മൊയ്തീൻ, അബ്ദുൽ കരീം കോച്ചേരി, സി.പി. കുഞ്ഞമ്മദ്, എം.വി. മുനീർ, ടി. അബ്ദുൽ ലത്തീഫ്, എൻ. അഹമ്മദ് മൗലവി, ഷംലാസ് കുഞ്ഞമ്മദ്, കെ.ടി.കെ. കുഞ്ഞമ്മദ്, ടി. ഹമീദ്, പി.സി. ഉബൈദ്, കോറോത്ത് മുഹമ്മദലി, സുബൈർ ലത്തീഫി, പി. നിഷാദ് എന്നിവർ വിവിധ സെഷനുകൾ നിയന്ത്രിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story