Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2019 5:01 AM IST Updated On
date_range 1 Aug 2019 5:01 AM ISTഅധ്യാപക നിയമനം
text_fieldsbookmark_border
നടുവണ്ണൂർ: നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി സോഷ്യൽ സയൻസ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. യോഗ്യതയുള്ളവർ ആഗസ്റ്റ് മൂന്നിന് രാവിലെ 10 മണിക്ക് അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണം. സ്കൂളിന് അവധി നടുവണ്ണൂർ: നടുവണ്ണൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ആയിഷ സിൻസിയയുടെ നിര്യാണത്തിൽ അനുശോചിച്ച് വ്യാഴാഴ്ച സ്കൂളിന് അവധിയായിരിക്കുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. കഞ്ചാവ് വിൽപനക്കിടെ യുവാവ് പിടിയിൽ നടുവണ്ണൂർ: കഞ്ചാവ് വിൽപനക്കിടെ യുവാവ് പിടിയിൽ. കിഴുക്കോട്ട് കടവ് തോട്ടപ്പുറത്ത് താഴെനിന്ന് കഞ്ചാവ് വിൽപനക്കിടെ തെരുവത്ത് കടവ് സ്വദേശി 19 വയസ്സുകാരനെയാണ് നാട്ടുകാർ കൈയോടെ പിടികൂടിയത്. നാട്ടുകാർ ഇയാളെ എക്സൈസിന് കൈമാറി. ചൊവ്വാഴ്ച രാത്രി 10.30നായിരുന്നു സംഭവം. ഇതിൻെറ പശ്ചാത്തലത്തിൽ ജാഗ്രത സമിതി രൂപവത്കരിക്കുന്നതിൻെറ ഭാഗമായി നാട്ടുകാരും എക്സൈസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം ആഗസ്റ്റ് നാലിന് വൈകീട്ട് ഏഴുമണിക്ക് എ.സി മുക്കിൽ നടക്കും. നടുവണ്ണൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ കീഴ്‌കോട്ട് കടവ് ഭാഗത്തുള്ളവരും എട്ട്, 15 വാർഡുകളിലെ അലേമ്പ്ര ഭാഗത്തുള്ളവരും 13, 14 വാർഡുകളിലെ എല്ലാ രാഷ്ട്രീയ കക്ഷി പ്രതിനിധികളും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. എക്സൈസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story