Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2019 5:01 AM IST Updated On
date_range 1 Aug 2019 5:01 AM ISTമുറിവേറ്റ് ഉടമ ഉപേക്ഷിച്ച നായ്ക്ക് രക്ഷകരായി യുവാക്കൾ
text_fieldsbookmark_border
പന്തീരാങ്കാവ്: കഴുത്തിലെ കുരുക്ക് മുറുകി വ്രണമായ മുറിവുമായി അവശനിലയിലായ നായ്ക്ക് രക്ഷകരായി യുവാക്കൾ. പെരുമണ്ണ പിറ്റേക്കടവിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് ഉടമ ഉപേക്ഷിച്ച നായ്ക്ക് രക്ഷകരായത്. കഴിഞ്ഞ ദിവസം രാത്രി കുഴിമ്പാട്ടിൽ വിനോദും സുഹൃത്തുക്കളും ചാലിയാറിൽ മത്സ്യബന്ധനം കഴിഞ്ഞ് വരുമ്പോഴാണ് പുഴയോട് ചേർന്ന പറമ്പിൽ നാെയ കണ്ടത്. പുഴയിലൂടെ എത്തിച്ച് ഉടമ ഉപേക്ഷിച്ചതാണെന്നാണ് കരുതുന്നത്. കണ്ണിലേക്ക് നോക്കിക്കൊണ്ടുനിന്ന നായെ അടുത്തെത്തി പരിശോധിച്ചപ്പോഴാസണ് കഴുത്തിൽ ആഴത്തിൽ മുറിവ് കണ്ടത്. ഭക്ഷണം നൽകിയ ശേഷം പിറ്റേന്ന് ഡെറ്റോളും മുറിവിൽ പുരട്ടാൻ മരുന്നും സംഘടിപ്പിച്ച് വിനോദും സുഹൃത്തുക്കളും വീണ്ടുമെത്തി. കഴുത്തിൽനിന്ന് കയർ മുറിച്ചെടുത്ത് ബെറ്റാഡിനും ഡെറ്റോളുമുപയോഗിച്ച് മൂന്ന് മണിക്കൂറോളം ശ്രമിച്ച് മുറിവ് വൃത്തിയാക്കിയതോടെ നായ്ക്ക് ഏറെ ആശ്വാസമായി. ദിവസങ്ങളായി അനുഭവിക്കുന്ന പ്രാണവേദനക്ക് ആശ്വാസമായതോടെ രക്ഷകരുമായി ഇണങ്ങിയ നായ് ഇപ്പോൾ വിനോദിൻെറ വീട്ടിലാണ്. വിനോദിനൊപ്പം വിഷ്ണു, രവി, അഭിഷേക് തുടങ്ങിയവരാണ് നായെ പരിചരിക്കാനുണ്ടായിരുന്നത്. മുറിവ് ഉണങ്ങിയ ശേഷം മൃഗാശുപത്രിയിലെത്തിച്ച് ആൻറി റാബിസ് ഉൾപ്പെടെ പ്രതിരോധ കുത്തിവെപ്പുകൾ നൽകാനുള്ള ഒരുക്കത്തിലാണ് യുവാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story