Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2019 5:01 AM IST Updated On
date_range 1 Aug 2019 5:01 AM ISTകുടുംബം വിദേശത്തേക്ക് പുറപ്പെട്ട് മണിക്കൂറുകൾക്കകം മോഷണം; നാലു പവനും 1.90 ലക്ഷവും നഷ്ടപ്പെട്ടു
text_fieldsbookmark_border
കടലുണ്ടി: കുടുംബം ദുബൈയിലേക്ക് പുറപ്പെട്ട് മണിക്കൂറുകൾക്കകം അടച്ചിട്ട വീട്ടിൽ മോഷണം. നാലുപവൻ ആഭരണങ്ങളും 1.90 ലക ്ഷം രൂപയും വിലപിടിപ്പുള്ള പേനകളടക്കം വസ്തുക്കളും നഷ്ടപ്പെട്ടതായി ബന്ധുക്കൾ ഫറോക്ക് പൊലീസിൽ പരാതി നൽകി. കടലുണ്ടി വാക്കടവിന് സമീപം തൊണ്ടിക്കോട് അബ്ദുൽ ഹാരിസിൻെറ വീട്ടിലാണ് ചൊവ്വാഴ്ച അർധരാത്രി മോഷണം നടന്നത്. ഈയിടെ സ്ഥാപിച്ച സി.സി ടി.വി ഉപകരണങ്ങൾ നശിപ്പിക്കുകയും മുൻവശത്തെ കതക് തകർക്കുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച അർധരാത്രി 12.30 നാണ് ഹാരിസും കുടുംബവും വീടടച്ച് ദുൈബ സന്ദർശനത്തിന് പുറപ്പെട്ടത്. രാവിലെ വീട്ടുമുറ്റത്ത് സൗന്ദര്യവത്കരണ പ്രവൃത്തികൾക്കായി എത്തിയ പണിക്കാരാണ് കതക് തകർക്കപ്പെട്ടത് കണ്ടത്. വിവരമറിഞ്ഞ് ബന്ധുക്കൾ വന്നപ്പോൾ അലമാരകളൊക്കെ തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. ഫറോക്ക് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും നഷ്ടപ്പെട്ട സാധനങ്ങളുടെ വിവരം വൈകീേട്ടാടെ കുടുംബവുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയപ്പോളാണ് അറിഞ്ഞത്. വ്യാഴാഴ്ച വിരലടയാള വിദഗ്ധർ പരിശോധന നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story