Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2019 5:01 AM IST Updated On
date_range 29 July 2019 5:01 AM ISTപാഴ്വസ്തുക്കളിൽ നെടിയനാടിെൻറ കരവിരുത്പാഴാകാതെ കാക്കണം ഇൗ ജീവിതം
text_fieldsbookmark_border
പാഴ്വസ്തുക്കളിൽ നെടിയനാടിൻെറ കരവിരുത് പാഴാകാതെ കാക്കണം ഇൗ ജീവിതം നന്മണ്ട: കെ.പി. നെടിയനാടിൻെറ കരവിരുതിൽ യാഥാർഥ്യമാകുന്നത് വീട്ടുമുറികളിെല അലങ്കാര സ്വപ്നങ്ങളാണ്. എന്നാൽ, നെടിയനാടിൻെറ സ്വപ്നങ്ങൾക്ക് ഇനിയും ചിറക് മുളച്ചിട്ടില്ല. മൂന്നുവർഷം മുമ്പ് അപ്രതീക്ഷിതമായുണ്ടായ വാഹന അപകടം തളർച്ചയിലേക്ക് തള്ളിവിട്ടു. ഇടുപ്പെല്ല് പൊട്ടി ഗുരുതര പരുക്കേറ്റു. ഇതോടെ, കുടുംബ ജീവിതവും അവതാളത്തിലായി. മെഡിക്കൽ കോളജ് ആശുപത്രിയിൽ 15 ദിവസത്തെ ചികിത്സ കഴിഞ്ഞ് ആയുർവേദ ചികിത്സ തുടങ്ങി. എന്നിട്ടും ജീവിതം സാധാരണനിലയിലേക്ക് തിരിച്ചുവന്നില്ല. നടക്കണമെങ്കിൽ പരസഹായം വേണം. നന്മണ്ട പന്ത്രണ്ടാം മൈൽ വളവിലെ പടിക്കലക്കണ്ടിയിൽ താമസിക്കുന്ന പ്രേമരാജനാണ് പെയ്തൊഴിയാത്ത പരിഭവങ്ങളുമായി കഴിയുന്നത്. അപകടത്തിനുമുമ്പ് പെയ്ൻറിങ്ങും ഡിസൈനിങ്ങുമായിരുന്നു തൊഴിൽ. ഇപ്പോൾ സ്ഥിരമായി ഇരുന്നുപോലും തൊഴിൽ ചെയ്യാൻ കഴിയുന്നില്ല. പാഴ്വസ്തുക്കൾ നൊടിയിടക്കുള്ളിൽ പ്രേമരാജൻെറ കരവിരുതിൽ വ്യത്യസ്ത പുഷ്പങ്ങൾ, ഇലകൾ, പഴവർഗങ്ങൾ എന്നിവയാകും. ചുറ്റുപാടുകൾ പ്ലാസ്റ്റിക് വിമുക്തമാക്കുകയെന്ന സന്ദേശ വാഹകൻ കൂടിയാണ് ഇദ്ദേഹം. പ്ലാസ്റ്റിക് കുപ്പികൾ, സീഡികൾ, തുണി സഞ്ചി, തെർമോകോൾ ഇവയെല്ലാം തൻെറ കരവിരുതിനായി തെരഞ്ഞെടുക്കുന്നു. വേദന കടിച്ചമർത്തി അലങ്കാര പണി ചെയ്യുമ്പോൾ വർണശബളമായ പുഷ്പങ്ങളും ഇലകളും വിരിയുന്നതോടെ ആ വേദന നേർത്ത് നേർത്ത് ഇല്ലാതാകുന്നതായും പ്രേമരാജൻ പറയുന്നു. കുടുംബശ്രീക്കാർക്കും നരിക്കുനി അത്താണിയിലെ അന്തേവാസികൾക്കും കരകൗശല പരിശീലനം നൽകുന്നുണ്ട് ഇദ്ദേഹം. കോളജ് കാമ്പസുകളിലും എൻ.എസ്.എസ്. ക്യാമ്പുകളിലും കരകൗശല ക്ലാസെടുക്കാൻ പോവാറുണ്ട്. നാടകഗാനം, ലളിതഗാനം, ഓണപ്പാട്ട് എന്നിവ രചിച്ച കവിയും രണ്ടു ഗാനങ്ങൾക്ക് ഈണമിട്ട സംഗീതജ്ഞനുമാണ്. ഭാര്യ ബിന്ദു തളർച്ചയിൽ താങ്ങായുണ്ട്. ഒരു മുച്ചക്ര വാഹനം ലഭിച്ചാൽ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് പ്രേമരാജൻ. ഫോൺ: 9745659204.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story