Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2019 5:01 AM IST Updated On
date_range 29 July 2019 5:01 AM ISTകോൺഗ്രസ് ധർണ
text_fieldsbookmark_border
അത്തോളി: തലക്കുളത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിനോട് ഭരണസമിതിയും മെംബറും കാണിക്കുന്ന അവഗണനക്കെതിരെ എടക്കര യൂ നിറ്റ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ നടത്തി. കെ.പി.സി.സി അംഗം യു.വി. ദിനേശ് മണി ഉദ്ഘാടനം ചെയ്തു. നാസർ അറപ്പിൽ അധ്യക്ഷത വഹിച്ചു. പ്രകാശൻ, സന്തോഷ്, വേണുനായർ, സുരേന്ദ്രൻ, റിയാസ്, ശ്രീഹരി എന്നിവർ സംസാരിച്ചു. സൈഫൺ-വള്ളിക്കാട്ടുകാവ് കനാൽ റോഡിൻെറ ശോച്യാവസ്ഥ പരിഹരിക്കുക, പൂക്കോട്ടുമല-അംഗൻവാടി റോഡുപണി പെട്ടെന്ന് പൂർത്തിയാക്കുക, ചെമ്മരത്തിങ്കൽ മീത്തൽ റോഡരികിൽ കൂട്ടിയിട്ട മാലിന്യം നീക്കം ചെയ്യുക, അറപ്പുകുഴി മല കോളനി കുടിവെള്ള പദ്ധതി കുറ്റമറ്റതാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story