Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2019 5:03 AM IST Updated On
date_range 27 July 2019 5:03 AM ISTകരട് ദേശീയ വിദ്യാഭ്യാസനയം രാഷ്ട്രീയപ്രേരിതം -എസ്.ഐ.ഒ
text_fieldsbookmark_border
കോഴിക്കോട്: കസ്തൂരിരംഗന്‍ കമീഷന്‍ തയാറാക്കിയ കരട് ദേശീയ വിദ്യാഭ്യാസ നയം രാഷ്ട്രീയപ്രേരിതവും ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് എസ്.ഐ.ഒ. അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ വലതുപക്ഷ രാഷ്ട്രീയ പദ്ധതികൾക്ക് പ്രാമുഖ്യം നൽകുന്നതാണ് കരട് നയമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫെഡറല്‍ സംവിധാനത്തെയും ജനാധിപത്യം, മതേതരത്വം തുടങ്ങിയ മൂല്യങ്ങളെയും തകര്‍ക്കുന്ന ആശയങ്ങളാണ് കരട് നിര്‍ദേശത്തിലുള്ളത്. കരടിലെ മാതൃകകൾ പലതും വൈദിക വിദ്യാഭ്യാസ പാരമ്പര്യത്തിൽ നിന്നുള്ളതാണ്. സംസ്കൃതം, ഹിന്ദി ഭാഷകൾ അടിച്ചേൽപ്പിക്കാനാണ് ശ്രമം. ഭരണഘടന പ്രകാരം മാതൃഭാഷയും മതപരമോ സാംസ്‌കാരികമോ ആയ പ്രാധാന്യമുള്ള മൂന്നാം ഭാഷയും പഠിക്കാൻ അവസരമുണ്ടാകണമെന്ന് എസ്.ഐ.ഒ ഭാരവാഹികൾ ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസത്തിൻെറ ആവശ്യകതയെക്കുറിച്ച് പ്രതിപാദിക്കുേമ്പാഴും വിദ്യാഭ്യാസരംഗത്തെ കച്ചവടവത്കരിക്കാനുള്ള നിർദേശങ്ങളാണ് രേഖയിലുള്ളത്. പാർശ്വവത്കരിക്കപ്പെട്ട വിദ്യാർഥികളോടുള്ള അക്രമം തടയാൻ 'േരാഹിത് ആക്ട്' എന്ന പേരിൽ നിയമം വേണം. കരട് നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മർദം ചെലുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്തസമ്മേളനത്തില്‍ എസ്.ഐ.ഒ ദേശീയ കാമ്പസ് സെക്രട്ടറി ശബീര്‍ കൊടുവള്ളി, സംസ്ഥാന സെക്രട്ടറിമാരായ അഫീഫ് ഹമീദ്, അന്‍വര്‍ സലാഹുദ്ദീന്‍, ജില്ല പ്രസിഡൻറ് ടി.കെ. മുഹമ്മദ് സഈദ് എന്നിവര്‍ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story