Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.എച്ച്.ആർ.എ...

കെ.എച്ച്.ആർ.എ നടത്തുന്ന സമരം ചർച്ചകളിലൂടെ പരിഹരിക്കണം

text_fields
bookmark_border
കോഴിക്കോട്: ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിങ് രംഗത്തെ ഭീമനായ ഓയോ ഹോട്ടല്‍ ആൻഡ് ഹോംസിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ ്റാറൻറ് അസോസിയേഷൻ നടത്തുന്ന സമരം ചർച്ചകളിലൂടെ ഒത്തുതീർപ്പാക്കാൻ ഓയോ തയാറാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു. ഹോട്ടലുടമകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കേൾക്കുവാൻ പോലും തയാറാകാത്ത ഓയോ അധികൃതരുടെ നടപടി അപലപനീയമാണ്. ഈ പശ്ചാത്തലത്തിലാണ് കെ.എച്ച്.ആർ.എ സമരത്തിലേക്ക് കടക്കാൻ നിർബന്ധിതരാകാൻ കാരണമെന്നും രാജു അപ്സര പറഞ്ഞു. ഓയോയുടെ ചതി മനസ്സിലാകാതെ അവരുടെ വലയിൽ വീണ് കടക്കെണിയിലാകുന്ന ഉടമകളിൽനിന്ന് ഹോട്ടലുകള്‍ ഓയോ ഏറ്റെടുത്ത് സ്വന്തമാക്കുന്നു. കെ.എച്ച്.ആർ.എയുമായുള്ള ചർച്ചയിൽനിന്നൊഴിഞ്ഞ് ഏകാധിപത്യരീതിയിൽ നീങ്ങാനാണ് ഓയോയുടെ തീരുമാനമെങ്കിൽ കെ.എച്ച്.ആർ.എ നടത്തുന്ന സമരത്തിന് എല്ലാവിധ പിന്തുണയും നൽകി കേരളത്തിലൊരിടത്തും ഓയോയെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പുനൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story