Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎന്‍.ജി.ഒ....

എന്‍.ജി.ഒ. അസോ.മെഡിക്കല്‍ കോളജ് ബ്രാഞ്ച് സമ്മേളനം

text_fields
bookmark_border
കോഴിക്കോട്: കേരള എന്‍.ജി.ഒ. അസോസിയേഷന്‍ മെഡിക്കല്‍ കോളജ് 45ാം ബ്രാഞ്ച് സമ്മേളനം ഐ.എം.സി.എച്ച് നിള ഓഡിറ്റോറിയത് തില്‍ നടന്നു. ജില്ല കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ആശുപത്രികളെ മാത്രം മെഡിസെപ്പില്‍ ഉൾപ്പെടുത്തി ജീവനക്കാരെ സർക്കാര്‍ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്രാഞ്ച് പ്രസിഡൻറ്് കെ.പി. അനീഷ് കുമാര്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ.പി. കൃഷ്ണന്‍ സ്വാഗതവും, ട്രഷറര്‍ കെ. ആദർശ്യ നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എന്‍.പി. ബാലകൃഷ്ണന്‍, എം.ടി. മധു, കെ. വിനോദ് കുമാര്‍, ബിനു കോറോത്ത്, സംസ്ഥാന കമ്മിറ്റി അംഗമായ ഹരിദാസന്‍, ജില്ല കമ്മറ്റി ഭാരവാഹികളായ ശശികുമാര്‍ കാവാട്ട്, പ്രമോദ് കുമാര്‍, ഷിബു, ജാഫർഖാന്‍, ജിതേഷ്, എന്‍.പി. രഞ്ജിത്ത്, ജില്ല വനിതഫോറം കൺവീനര്‍ എലിസബത്ത് എന്നിവര്‍ സംസാരിച്ചു. സർവിസില്‍നിന്ന് വിരമിച്ച അസോസിയേഷന്‍ സഹയാത്രികരായ ഷുഹൈബ്, ഭരതന്‍, വിശ്വന്‍, മറിയം, ശശിധരന്‍ എന്നിവർക്ക് യാത്രയയപ്പും നൽകി. ഭാരവാഹികളായി കെ.പി. കൃഷ്ണന്‍ (പ്രസി.), യു.എസ്. വിശാല്‍ (സെക്ര.), കെ. ആദർശ്യ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story