Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2019 5:02 AM IST Updated On
date_range 25 July 2019 5:02 AM ISTഫുട്ബോൾ പരിശീലകൻ നവാസ് റഹ്മാന് സ്നേഹാദരം
text_fieldsbookmark_border
കുന്ദമംഗലം: 39ാമത് സംസ്ഥാന സബ് ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ജില്ല ടീം പരിശീലകൻ കുന്ദമംഗലം സ്വദേശ ി നവാസ് റഹ്മാന് വെൽഫെയർ പാർട്ടി കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹാദരം. ജില്ല സെക്രട്ടറി ഇ.പി. അൻവർ സാദത്ത് പൊന്നാട അണിയിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മൻെറ് ജില്ല സെക്രട്ടറി മുസ്‌ലിഹ് പെരിങ്ങൊളം, മണ്ഡലം കൺവീനർ എൻ. ദാനിഷ്, വെൽഫെയർ പാർട്ടി കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സി. അബ്ദുറഹ്മാൻ, എഫ്.ഐ.ടി.യു. മണ്ഡലം കൺവീനർ കെ.സി. സലീം, കെ.എസ്.ടി.എം കൊടുവള്ളി ഉപജില്ല സമിതി അംഗം എം.പി. ഫാസിൽ, കെ.കെ. അബ്ദുൽ ഹമീദ്, ഇ. അമീൻ എന്നിവർ സംസാരിച്ചു. വാർലി പെയിൻറിങ്ങുമായി കുന്ദമംഗലം ഹൈസ്കൂൾ കുന്ദമംഗലം: സ്കൂൾ ചുവരിൽ പുരാതന ഗോത്ര കലാരീതിയായ വാർലി പെയിൻറിങ് നടത്തി ശ്രദ്ധേയരായി കുന്ദമംഗലം ഹൈസ്കൂൾ കുട്ടികൾ. ചിത്രകലാ അദ്ധ്യാപകനായ കൃഷ്ണൻ നമ്പൂതിരിയാണ് വാർലി പെയിൻറിങ് രീതി കുട്ടികളെ പരിശീലിപ്പിക്കുന്നത്. ഇന്ത്യയിലെ വടക്കൻ സഹ്യാദ്രി നിരയിൽനിന്നുള്ള ഗോത്രവർഗക്കാർ സൃഷ്ടിച്ച ഗോത്രകലയുടെ ഒരു രീതിയാണിത്. മഹാരാഷ്ട്രയിലാണ് ഉത്ഭവം. വാർലി കലാകാരന്മാർ അവരുടെ കളിമൺ കുടിലുകളാണ് അവരുടെ ചിത്രങ്ങളുടെ പശ്ചാത്തലമായി ഉപയോഗിച്ചിരുന്നത്. വാർലി പെയിൻറിങ് പരിശീലിക്കുമ്പോൾ കുട്ടികളിൽ പ്രകൃതിയെയും വന്യജീവികളെയും വളരെയധികം ബഹുമാനിക്കാനുള്ള താൽപര്യം വർധിപ്പിക്കുമെന്ന് അധ്യാപകൻ പറഞ്ഞു. ചിത്രകലാ പീരിയഡുകളിലും ഒഴിവ് സമയങ്ങളിലുമാണ് പെയിൻറിങ്. പി.ടി.എ ഭാരവാഹികൾ കുന്ദമംഗലം: കാരന്തൂർ മർക്കസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ ഭാരവാഹികളായി സി. മുഹമ്മദ് ഷാജി (പ്രസി.), സുലൈമാൻ കുന്നത്ത്, കെ. മൊയ്തീൻകോയ (വൈസ് പ്രസി.), കെ. ബുഷറ (മാതൃസമിതി)എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story