Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2019 5:02 AM IST Updated On
date_range 25 July 2019 5:02 AM ISTപൈപ്പ് ലൈൻ-ആമ്പിലേരി റോഡ് ചളിക്കുളമായി
text_fieldsbookmark_border
മാവൂർ: ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ തെങ്ങിലക്കടവ് പൈപ്പ് ലൈൻ-ആമ്പിലേരി റോഡ് ചളിക്കുളമായി. ജില്ല പഞ്ചായത്ത് അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച റോഡിൽ സോളിങ്ങും ടാറിങ്ങും വൈകിയതാണ് റോഡ് ഗതാഗതയോഗ്യമല്ലാതാവാൻ കാരണം. കാൽനടയായും വാഹനങ്ങളിലും യാത്ര ചെയ്യാൻ കഴിയാത്തവിധമാണ് റോഡ്. മാങ്കാവ്-കണ്ണിപ്പറമ്പ് റോഡിൻെറ ഭാഗമായ റോഡ് കഴിഞ്ഞവർഷമാണ് വീതിയും ഉയരവും കൂട്ടി നവീകരിച്ചത്. പൈപ്പ്ലൈൻ റോഡിൽനിന്ന് വയലിലൂടെ കടന്നുപോകുന്ന ഭാഗത്താണ് കെട്ടി ഉയർത്തിയത്. കാലവർഷത്തിൽ ചാലിയാറിലും ചെറുപുഴയിലും ജലനിരപ്പുയരുമ്പോൾ ഈ റോഡ് വെള്ളത്തിനടിയിലാകുന്നതും സമീപപ്രദേശങ്ങൾ ഒറ്റപ്പെടുന്നതും പരിഹരിക്കുകയാണ് നവീകരണത്തിൻെറ ലക്ഷ്യം. മണ്ണിട്ടുയർത്തിയതോടെ പ്രവൃത്തി നിലച്ചു. റോഡ് വീതികൂട്ടുന്നതിന് തടസ്സമായ മരം ലേലംചെയ്ത് മുറിച്ചുമാറ്റുന്നതിലുണ്ടായ അനിശ്ചിതത്വവും പ്രവൃത്തിയെ ബാധിച്ചു. വൈദ്യുതി പോസ്റ്റും മാറ്റാനുണ്ട്. ഇതുകാരണം മഴക്കുമുമ്പ് പണി പൂർത്തിയാക്കാത്തതാണ് വിനയായത്. ജില്ല പഞ്ചായത്ത് ടാറിങ് അടക്കമുള്ള തുടർപ്രവൃത്തിക്കായി 48 ലക്ഷം അനുവദിച്ചിട്ടുണ്ട്. പുരാതനവും പ്രസിദ്ധവുമായ കണ്ണിപ്പറമ്പ് ശിവക്ഷേത്രത്തിലേക്കുള്ള റോഡ് കൂടിയാണിത്. ശിവരാത്രി നാളിൽ തീർഥക്കുന്നിൽ തീർഥമാടാൻ ആയിരങ്ങൾ എത്തുന്നത് ഇൗ റോഡിലൂടെയാണ്. സമീപത്തെ സ്കൂളുകളിലേക്കും മറ്റും നിരന്തരം യാത്രക്കാർ പോകുന്ന റോഡ് ചളിക്കുളമായതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. മഴ ശമിച്ചാലുടൻ സോളിങ്ങും ടാറിങ്ങും നടത്തി പ്രശ്നം പരിഹരിക്കുമെന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട് 'മാധ്യമ'ത്തോട് പറഞ്ഞു. െറസിഡൻസ് അസോസിയേഷൻ മാവൂർ: മദ്യം, മയക്കുമരുന്ന് ഉപയോഗം വ്യാപകമാകുന്നതിനെതിരെ കൂട്ടായ്മയൊരുക്കി െറസിഡൻസ് അസോസിയേഷൻ. മാവൂർ പൈപ്പ് ലൈൻ െറസിഡൻസ് അസോസിയേഷനാണ് മാവൂർ പൊലീസുമായി ചേർന്ന് വിവിധ കർമ പരിപാടികൾക്ക് തുടക്കമിട്ടത്. യുവാക്കൾക്കും കുട്ടികൾക്കിടയിലും വർധിക്കുന്ന ലഹരി ഉപയോഗം തടയാൻ രക്ഷിതാക്കളുടെ ജാഗ്രത സമിതിയും അമ്മമാർക്കായി മാതൃസമിതിയും യുവാക്കൾക്കും കുട്ടികൾക്കുംവേണ്ടി യുവ കൂട്ടായ്മയും പ്രവർത്തനം തുടങ്ങി. ഈ കൂട്ടായ്മകൾക്കു വേണ്ടി മാവൂർ പൊലീസിൻെറ നേതൃത്വത്തിൽ വിവിധ തലത്തിെല ബോധവത്കരണ ക്ലാസുകൾ നടത്തി. പൈപ്പ് ലൈൻ ലിറ്റിൽ ഫ്ലവർ ചർച്ച് പാരിഷ് ഹാളിൽ നടന്ന പരിപാടി മാവൂർ എസ്.ഐ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. െറസിഡൻസ് പ്രസിഡൻറ് ജയ്നി സുനിൽ അധ്യക്ഷതവഹിച്ചു. മാവൂർ എ.എസ്.ഐ വി. മുഹമ്മദ് അഷ്റഫ് ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് അംഗം ജയശ്രീ ദിവ്യപ്രകാശ്, രവികുമാർ, പിൻസൻ പീറ്റർ, രമ്യ ശ്രീകുമാർ, കെ.എം. ഗോപാലൻ, ടി. അനൂപ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story