Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2019 11:31 PM GMT Updated On
date_range 21 July 2019 11:31 PM GMTഎല്‍ ഇ.ഡി ബള്‍ബ് നിര്‍മിച്ച് പേരാമ്പ്ര ഹയര്‍സെക്കൻഡറി സ്കൂള്‍ വിദ്യാർഥികള്‍
text_fieldsbookmark_border
പേരാമ്പ്ര: പേരാമ്പ്ര ഹയര്‍സെക്കൻഡറി സ്കൂള്‍ വിദ്യാർഥികള്‍ എല്‍.ഇ.ഡി ബള്‍ബ് നിര്‍മാണ ശിൽപശാല നടത്തി. പത്താംതര ം ഫിസിക്സ് ഒന്നാം അധ്യായത്തിലെ എല്‍.ഇ.ഡി ബള്‍ബ് നിര്‍മാണവുമായി ബന്ധപ്പെട്ട പാഠഭാഗമാണ് കുട്ടികൾക്ക് പ്രചോദനം നൽകിയത്. ഒന്നാംഘട്ടത്തില്‍ 200 വിദ്യാർഥികള്‍ പങ്കാളികളായി. ബള്‍ബ് നിര്‍മാണത്തെക്കുറിച്ച് വിദ്യാലയത്തിലെ പൂർവവിദ്യാർഥിയും ഇപ്പോള്‍ ഈ രംഗത്തെ സ്റ്റാർട്ട് അപ്പ് സംരംഭകനുമായ പി. അഭിരഞ്ജ് ക്ലാസെടുത്തു. പ്രധാനാധ്യാപിക തങ്കമ്മ മാത്യു ഉദ്ഘാടനം ചെയ്തു. പി. സുനില്‍കുമാര്‍, വി.വി. മധുസൂധനന്, ടി. രജി, എം.ഇ. ഉണ്ണികൃഷ്ണന്, കെ. സജീഷ് ബാബു, വി.കെ. വിമല, ടി.എ. രാജീവന് എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story