Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2019 5:01 AM IST Updated On
date_range 16 July 2019 5:01 AM ISTറോഡ് പ്രവൃത്തിയും നഗര ട്രാഫിക് പരിഷ്കരണവും ഉടൻ ആരംഭിക്കും
text_fieldsbookmark_border
കൊയിലാണ്ടി: പത്തു കോടി ചെലവഴിച്ച് നവീകരിക്കുന്ന കൊയിലാണ്ടി-അണേല-കാവുംവട്ടം-മുത്താമ്പി സി.ആർ.എഫ് റോഡ് പ്രവൃത്ത ിയും കൊയിലാണ്ടി നഗരത്തിലെ ട്രാഫിക് പരിഷ്കരണവും സബ്കോടതിയുടെ ചുറ്റുമതിൽ നിർമാണവും എത്രയും വേഗത്തിൽ ആരംഭിക്കുമെന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം അറിയിച്ചു. കെ. ദാസൻ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിലാണ് ധാരണയായത്. സംസ്ഥാന റോഡ് സേഫ്റ്റി അതോറിറ്റി അനുവദിച്ച മൂന്നു കോടിയുടെ പ്രവൃത്തികൾ സാങ്കേതികാനുമതി ലഭ്യമാക്കി ആഗസ്റ്റ് പകുതിയോടെ ആരംഭിക്കുന്ന വിധത്തിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. നഗരമധ്യത്തിലെ ട്രാൻസ്ഫോർമർ അതിനു മുമ്പായി തന്നെ മാറ്റുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കെ.എസ്.ഇ.ബി. സബ്ഡിവിഷൻ ഓഫിസ് കൊയിലാണ്ടിയിൽ നിലനിർത്താനാവശ്യമായ വാടക കെട്ടിടം കണ്ടെത്തി നൽകുമെന്ന് എം.എൽ.എയും ചെയർമാനും ഉറപ്പു നൽകി. കൊയിലാണ്ടി-അരിക്കുളം-അഞ്ചാംപീടിക-പേരാമ്പ്ര റോഡ് പ്രവൃത്തി ആഗസ്റ്റിൽ പൂർത്തീകരിക്കുമെന്ന് കരാറുകാരൻ വ്യക്തമാക്കി. കൊയിലാണ്ടി-അണേല-കാവുംവട്ടം-ഒറ്റക്കണ്ടം-മുത്താമ്പി റോഡിന് എട്ടു മീറ്റർ വീതിയിൽ സ്ഥലം മാർക്കുചെയ്യാൻ തീരുമാനിച്ചു. ജൂലൈ 20ന് രാവിലെ മാർക്കിങ് ആരംഭിക്കാനും മുന്നോടിയായി സ്ഥലമേറ്റെടുപ്പ് പ്രവർത്തനത്തെക്കുറിച്ച് വിശദമാക്കാൻ ജനകീയ കമ്മിറ്റി യോഗം ചേരാനും തീരുമാനിച്ചു. എം.എൽ.എയെ കൂടാതെ നഗരസഭ ചെയർമാൻ കെ. സത്യൻ, ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ കെ. വിനയരാജ്, കെ.എസ്.ഇ.ബി ഡെപ്യൂട്ടി സി.ഇ. ശ്രീലതാശെൽവം തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story