Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫുആദ് വരക്കുന്നത് ജീവൻ...

ഫുആദ് വരക്കുന്നത് ജീവൻ തുടിക്കുന്ന ചിത്രങ്ങള്‍

text_fields
bookmark_border
താമരശ്ശേരി: പത്താം ക്ലാസുകാരൻ മുഹമ്മദ്ഫുആദ് വരക്കുന്നത് ജീവൻ തുടിക്കുന്ന ചിത്രങ്ങള്‍. പൂനൂര്‍ ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂൾ വിദ്യാര്‍ഥി ഫുആദ് നൂറില്‍പരം ചിത്രങ്ങളാണ് വരച്ചിരിക്കുന്നത്. പെന്‍സില്‍, ചാര്‍ക്കോള്‍ എന്നിവ ഉപയോഗിച്ച് വരച്ച ഓരോ ചിത്രവും ആരെയും ആകര്‍ഷിക്കുന്നവയാണ്. ചിത്രങ്ങളുടെ കൃത്യതയും സൂക്ഷ്മതയും പാലിച്ചുകൊണ്ട് വളരെ ചെറിയ സമയത്തില്‍തന്നെ പോര്‍ട്രെയിറ്റുകള്‍ പൂര്‍ത്തീകരിക്കാനും ഫുആദിന്കഴിയും. ലയണല്‍ മെസ്സി, നെയ്മര്‍, റൊണാള്‍ഡോ, മൈക്കല്‍ ജാക്‌സന്‍, ലൂയിസ് ഹാമില്‍ട്ടൻ, ലോഹിതദാസ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങളാണ് പ്രധാന സൃഷ്ടികൾ. ആവശ്യപ്പെടുന്നവർക്ക് അവരുടെ പോര്‍ട്രയിറ്റ് വരച്ച് കൊടുക്കുന്നുണ്ട്. ഗ്രാഫിക്ഡിസൈനിങ്, ആനിമേഷൻ മേഖലയിലെ അനന്ത സാധ്യതകൾ മുന്നിൽ കാണുന്ന ഫുആദിന് ചിത്രരചനയുടെ വിപുലമായ മേഖലയിലേക്ക് കടന്നുചെല്ലാനാണ് ആഗ്രഹം. അധ്യാപിക കെ.കെ. ഷനീഫയുടെയും ബാലുശ്ശേരി അറപ്പീടിക ചോയിമഠത്തില്‍ അബ്ദുല്‍ നാസറിൻെറയും മകനാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story