Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2019 5:01 AM IST Updated On
date_range 16 July 2019 5:01 AM ISTപൊതുപ്രവർത്തനം സത്യസന്ധതയാണ് -പന്ന്യൻ രവീന്ദ്രൻ
text_fieldsbookmark_border
ചാലിയം: മാതൃകാപരമായ പൊതുപ്രവർത്തനം സത്യസന്ധതയും മൂല്യങ്ങളും നിറഞ്ഞതാണെന്ന് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ മൂല്യങ്ങൾ വീണ്ടെടുത്ത് സമൂഹത്തിൻെറ വിശ്വാസ്യത ഊട്ടിയുറപ്പിക്കണം. ചാലിയത്തെ മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്ന് ആദ്യമായി അഭിഭാഷകവൃത്തിയിൽ പ്രവേശിച്ച കെ.സി. അൻസാറിന് നൽകിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡൻറ് എം. നിഷ, എ. ഹസ്സൻ, ബ്ലോക്ക് അംഗങ്ങളായ സി.എം. സതീദേവി ടീച്ചർ, ദിനേശ് ബാബു അത്തോളി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പിലാക്കാട്ട് ഷൺമുഖൻ, സി.സി. ബാവ, നരിക്കുനി ബാബുരാജ്, എം.വി. മുഹമ്മദ് ഷിയാസ്, കുന്നത്ത് വേണുഗോപാൽ എന്നിവർ സംസാരിച്ചു. അനിൽ മാരാത്ത് സ്വാഗതവും മുരളി മുണ്ടേങ്ങാട്ട് നന്ദിയും പറഞ്ഞു. തുടർന്ന് ഗസൽ സന്ധ്യയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story