Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2019 5:01 AM IST Updated On
date_range 13 July 2019 5:01 AM ISTയുവാവിന് സഹായധനവുമായി വാട്സ്ആപ് കൂട്ടായ്മ
text_fieldsbookmark_border
ആയഞ്ചേരി: കടബാധ്യതയിലും കുടുംബാംഗങ്ങളുടെ രോഗങ്ങളാലും പ്രയാസപ്പെടുന്ന യുവാവിന് സഹായധനവുമായി വാട്സ്ആപ് കൂട്ടായ്മ. വള്ള്യാട് ബംഗക്കണ്ടി നൗഷാദിനെ സഹായിക്കാനാണ് ആയഞ്ചേരി ന്യൂസ് വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സഹായനിധി രൂപവത്കരിച്ചത്. വീട് നിർമിക്കാനെടുത്ത ബാങ്ക് വായ്പയുടെ പേരിൽ ജപ്തി ഭീഷണി നേരിടുകയാണ് നൗഷാദ്. രണ്ടു വയസ്സായ മകളുടെ ഹൃദയ ശസ്ത്രക്രിയയും ഭാര്യയുടെ കരൾരോഗ ചികിത്സയും മൂലം ജോലിക്കു പോകാനാകാതെ ബുദ്ധിമുട്ടുകയാണ് ഇയാൾ. വാട്സ്ആപ് കൂട്ടായ്മയുടെ സഹായധനം വള്ള്യാട് പ്രവർത്തിക്കുന്ന കുടുംബസഹായ കമ്മിറ്റിക്ക് കൈത്താങ്ങായി. സഹായനിധിയിലേക്ക് ലഭിച്ച 2,18,000രൂപ അഡ്മിൻ നാസർ വരയാലിൽ കുടുംബസഹായ കമ്മിറ്റി ട്രഷറർ സി.എച്ച്. യൂസുഫിന് കൈമാറി. ബാങ്ക് മാനേജർ മഹേഷ്, എം.എൻ. ഹാരിസ്, പി.കെ. ദേവാനന്ദൻ, പി.കെ. മുഹമ്മദലി, പി.കെ. റഫീഖ് കുനിയിൽ, ആനാണ്ടി കുഞ്ഞമ്മദ്, തറമ്മൽ മുഹമ്മദ്, സിദ്ദീഖ് വരയാലിൽ, എം.സി. മൊയ്തു, വടക്കയിൽ അബൂബക്കർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story