Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2019 5:01 AM IST Updated On
date_range 13 July 2019 5:01 AM ISTഇനി മണമില്ലാത്ത മാലിന്യ സംസ്‌കരണ യൂനിറ്റും
text_fieldsbookmark_border
കൊയിലാണ്ടി: നഗരസഭയുടെ മാലിന്യ സംസ്‌കരണ രംഗത്ത് പ്രവർത്തിക്കുന്ന ജെപി.ടെക്ക് ഗാര്‍ഹിക, ചെറുകിട കച്ചവടക്കാര്‍ ക്ക് ഉപയോഗിക്കാവുന്ന മണമില്ല മാലിന്യ സംസ്‌കരണ ബിന്നുകള്‍ രംഗത്തിറക്കി. വായു സഞ്ചാരം ക്രമപ്പെടുത്തി രൂപകൽപന ചെയ്ത ബിന്നില്‍ അഞ്ചുകിലോ ചാണകമോ ഇനോക്കുലമോ ഇട്ട ശേഷം ശരാശരി 120 ദിവസം അടുക്കള മാലിന്യവും ഭക്ഷണ മാലിന്യവും നിറച്ച് മൂടിവെച്ചാല്‍ രണ്ടാമത്തെ ബിന്‍ നിറയുമ്പോഴേക്കും ആദ്യത്തെ ബിന്നിലെ മാലിന്യം മുഴുവനായും ജൈവ വളമായി തീരും. മാലിന്യ സംസ്‌കരണം നടക്കുമ്പോഴുണ്ടാവുന്ന മാലിന്യ വെള്ളം (റീച്ച്) മാലിന്യ ടാങ്കിനകത്തേക്ക് ഒഴുക്കുന്ന സംവിധാനവുമുണ്ടാകും. ദുര്‍ഗന്ധമോ ഈച്ച ശല്യമോ ഇല്ലാത്തതിനാല്‍ ബിന്നുകള്‍ വീടിന് പുറത്തു വെക്കേണ്ടതില്ല. റീച്ച് ലിറ്ററിന് രണ്ടു രൂപ നിരക്കില്‍ തിരിച്ച് ശേഖരിക്കും. നഗരസഭ കൗൺസിലർ കെ. വിജയൻ ബിൻ പുറത്തിറക്കി. വി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ജെ.പി ടെക് ജയപ്രകാശ് സംസാരിച്ചു. ഫോൺ: 9847547486
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story