Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2019 5:01 AM IST Updated On
date_range 13 July 2019 5:01 AM ISTകൊയിലാണ്ടിയില്‍ വെറ്ററിനറി യൂനിവേഴ്സിറ്റി മേഖല കേന്ദ്രത്തിനു ശ്രമം
text_fieldsbookmark_border
കൊയിലാണ്ടി: നഗരസഭയില്‍ വെറ്ററിനറി യൂനിവേഴ്സിറ്റി മേഖല കേന്ദ്രം സ്ഥാപിക്കുന്നതിനു ശ്രമം തുടങ്ങി. സർവകലാശാല അധികൃതരും നഗരസഭ കൗണ്‍സിലും കെ. ദാസന്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി. ഡിപ്ലോമ കോഴ്‌സുകള്‍, പരിശീലന കേന്ദ്രം, ഗവേഷണ കേന്ദ്രം എന്നിവ ഉൾപ്പെടുന്ന കേന്ദ്രം പൂക്കോട് വെറ്ററിനറി സർവകലാശാലയുടെ കീഴില്‍ സജ്ജീകരിക്കുകയാണ് ലക്ഷ്യം. മൃഗപരിപാലനത്തിനുവേണ്ട ആധുനിക പരിശീലനം, ഡിപ്ലോമ കോഴ്‌സുകള്‍ക്കായി സൗകര്യമൊരുക്കല്‍, രോഗ നിയന്ത്രണം, വന്ധ്യത നിയന്ത്രണം, വന്ധ്യത നിവാരണം എന്നിവ സംബന്ധിച്ച ഗവേഷണങ്ങളും മേഖല കേന്ദ്രത്തിൻെറ പ്രവര്‍ത്തന ഭാഗമാവും. കാവുംവട്ടം വലിയമലയില്‍ ഇതിനാവശ്യമായ അഞ്ച് ഏക്കര്‍ സ്ഥലം നഗരസഭ സർവകലാശാലക്ക് കൈമാറാൻ നടപടികള്‍ പുരോഗമിക്കുകയാണ്. കെ. ദാസന്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍, സർവകലാശാല രജിസ്ട്രാര്‍ ഡോ. ജോസഫ് മാത്യു, ഡോ. അശോക്, ഡോ. നാരായണന്‍, ഡോ. മുനീര്‍, കിഷോര്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ. പത്മിനി, നഗരസഭാംഗങ്ങളായ യു. രാജീവന്‍, വി.പി. ഇബ്രാഹിംകുട്ടി, എം. സുരേന്ദ്രന്‍, എന്‍.കെ. ഭാസ്‌കരന്‍, വി. സുന്ദരന്‍, കെ. ഷിജു, വി.കെ. അജിത, ദിവ്യ സെല്‍വരാജ്, സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story