Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദാസേട്ടൻ ഇനി ഓർമ

ദാസേട്ടൻ ഇനി ഓർമ

text_fields
bookmark_border
കുന്ദമംഗലം: 1967ലെ നക്സൽബാരി സമരത്തിൻെറ കേരളത്തിലെ വിപ്ലവകാരികളിൽ ഒരു കണ്ണികൂടി യാത്രയായി. ഒരു പുരുഷായുസ്സ് മു ഴുവൻ അനീതിക്കെതിരെ പോരാടിയ കാരന്തൂരിൻെറ ഫ്രൻറ്സ് . 1962ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കാരന്തൂർ ബ്രാഞ്ച് സെക്രട്ടറിയായി തുടങ്ങിയ ദാസൻ പൊതുപ്രവർത്തന രംഗത്ത് ജീവിതാന്ത്യം വരെ നിലകൊണ്ടു. പാർട്ടി പിളർന്നപ്പോൾ സി.പി.എംനോടൊപ്പംനിന്ന് പിന്നീട് തീവ്ര ഇടതുപക്ഷ ചേരിയിലെത്തി.1967ൽ ഇടുക്കിയിലെ വെള്ളത്തൂവലിൽ സ്റ്റീഫൻെറ കൂടെ പ്രവർത്തിച്ചു. ബീഡി തെറുപ്പും സാംസ്കാരിക പ്രവർത്തനവുമായി നടന്ന ഇദ്ദേഹം നാഗരൂർ-കുമിൾ സമരത്തിൽ പങ്കെടുത്തു. ഇതേത്തുടർന്ന് ഒളിവിൽപോയ ദാസൻ 1969ലെ തലശ്ശേരി-പുൽപള്ളി പൊലീസ് സ്റ്റേഷൻ ആക്രമണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി എട്ടുവർഷത്തോളം ജയിലിൽ കിടന്നു. ജയിൽവിമോചിതനായി അൽപകാലത്തെ വിശ്രമത്തിന് ശേഷം 1977 ൽ വിരുപ്പിൽ ചന്ദ്രനോടൊപ്പം ചേർന്ന് കാരന്തൂരിൽ ഫ്രൻറ്സ് ബീഡി കമ്പനി തുടങ്ങി. 1981ൽ ഗ്രോ വാസു, അച്ചുവേട്ടൻ, അഡ്വ.സാബി ജോസഫ് തുടങ്ങി മുപ്പതോളം പേർ ചേർന്ന് പൊറ്റമ്മൽ കേന്ദ്രമായി മാർക്സിസ്റ്റ് സ്റ്റഡി സൻെറർ രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. 1985 മുതൽ 1989 വരെ ഗ്രോ വാസുവിൻെറ നേതൃത്വത്തിൽ നടന്ന മാവൂർ ഗ്രാസിം സമരത്തിലും സജീവമായി പങ്കെടുത്തു. പിന്നീട് ആരോഗ്യപരമായ കാരണങ്ങളാൽ പ്രവർത്തനം പ്രാദേശികമായി ചുരുങ്ങി. 2011ൽ രൂപവത്കരിച്ച കാരന്തൂർ ജനസേവ സംഘത്തിൻെറ പ്രസിഡൻറായി. 2014ൽ കുന്ദമംഗലം കേന്ദ്രമായി ചെത്തുകടവിൽ മറ്റുള്ളവരോടൊപ്പം ചേർന്ന് തുടങ്ങിയ വൃദ്ധസദനത്തിൻെറ കെട്ടിടം പണി പൂർത്തീകരിക്കാനാവാതെയാണ് ദാസൻ യാത്രയായത്. മരണ വാർത്തയറിഞ്ഞ് രാവിലെ വീട്ടിലെത്തിയ സന്തത സഹചാരിയായ ഗ്രോ വാസു വൈകീട്ട് മൃതദേഹം സംസ്കരിച്ചതോടെയാണ് മടങ്ങിയത്. ദാസൻെറ നിര്യാണത്തിൽ കാരന്തൂരിലെ പൗരാവലി അനുശോചിച്ചു. കെ.വേണുഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. പി.മോഹനൻ, സി. സോമൻ, പി.കോയ മാസ്റ്റർ, കെ. മനോജ്, അബ്ദുൽ ഗഫൂർ, സുകുമാരൻ നായർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story