Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2019 5:01 AM IST Updated On
date_range 9 July 2019 5:01 AM ISTകെ.കെ. മാരാരെയും ജയേഷിനെയും ആദരിച്ചു
text_fieldsbookmark_border
കോഴിക്കോട്: കേരള ലളിതകല അക്കാദമി ഫെലോഷിപ് നേടിയ കെ.കെ. മാരാർക്കും കേന്ദ്ര സംസ്ഥാന ലളിതകല അക്കാദമി അവാർഡ് നേടിയ കെ.കെ. ജയേഷിനും ഗുരുകുലം ആർട്ട് ഗാലറിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചിത്രകാരനും കസ്റ്റംസ് അസി. കമീഷണറുമായ ഫ്രാൻസിസ് കോടങ്കണ്ടത്ത് മുഖ്യാതിഥിയായിരുന്നു. ഗുരുകുലം നടത്തിയ ഓയിൽ പേസ്റ്റൽ പെയിൻറിങ് മത്സരത്തിൽ വിജയികളായവർക്ക് മെഡലുകൾ വിതരണം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ ഗുരുകുലം ആർട്ട് ഗാലറിയിൽ ജൂലൈ 14വരെ പ്രദർശിപ്പിക്കും. ഡയറക്ടർ ഗുരുകുലം ബാബു, ഡോ. ലാൽ രഞ്ജിത്, സേവിയർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story