Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുട്ടികളും...

കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം തകരാതിരിക്കണം -കെ. മുരളീധരന്‍ എം.പി

text_fields
bookmark_border
കുറ്റ്യാടി മണ്ഡലത്തിലെ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ 'ബില്‍ഡ് യുവര്‍ ഡ്രീംസ്' പരിപാടിയുടെ അവാര്‍ഡുകൾ വിതരണം ചെയ്തു വടകര: കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം തകരാതെ നിലനില്‍ക്കേണ്ടത് നന്മയിലധിഷ്ഠിതമായ സമൂഹസൃഷ്ടിക്ക് ആവശ്യമാണെന്ന് കെ. മുരളീധരന്‍ എം.പി. പാറക്കല്‍ അബ്ദുല്ല എം.എൽ.എ, യു.എ.ഇ കെ.എം.സി.സി കോഓഡിനേഷന്‍ കമ്മിറ്റിയുമായി സഹകരിച്ച് നടത്തുന്ന വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ 'ബില്‍ഡ് യുവര്‍ ഡ്രീംസ്' പരിപാടിയുടെ അവാര്‍ഡ്ദാന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാസമ്പന്നരായ മക്കള്‍ മാതാപിതാക്കളെ ആസൂത്രിതമായി കൊലചെയ്യുന്ന കഥകളാണ് കേരളത്തില്‍ കേള്‍ക്കുന്നത്. വിദ്യാഭ്യാസത്തോടൊപ്പം അവനവനെ തിരിച്ചറിയുന്ന അറിവും വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുനല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രഫ. ഗോപിനാഥ് മുതുകാട് മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കി. പാറക്കല്‍ അബ്ദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മുറിച്ചാണ്ടി പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് മെംബര്‍മാരായ അഹമ്മദ് പുന്നക്കൽ, ടി.കെ. രാജൻ, വേളം പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല, വി.എം. ചന്ദ്രൻ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, അഡ്വ. പ്രമോദ് കക്കട്ടിൽ, അടിയോട്ടില്‍ അമ്മത്, അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ, പി.എം. അബൂബക്കർ, കെ.ടി. അബ്ദുറഹിമാൻ, മഠത്തില്‍ ശ്രീധരൻ, ചുണ്ടയില്‍ മൊയ്തു ഹാജി, മരക്കാട്ടേരി ദാമോദരൻ, സി.പി. വിശ്വനാഥൻ, പി.പി. റഷീദ്, ഫൈസല്‍ അരോമ, വടയക്കണ്ടി നാരായണൻ, ശ്രീജേഷ് ഊരത്ത്, എഫ്.എം. മുനീർ, ഒ.കെ. ഇബ്രാഹിം, ബവിത്ത് മലോൽ, വി.എം. റഷാദ്, അബ്ദുല്ല കാക്കുനി, മുഹമ്മദലി തറോപ്പൊയിൽ, ഷബീര്‍ മേമുണ്ട, സഫീര്‍ മണിയൂർ, സല്‍മാന്‍ എളയടം, ഡി.ഇ.ഒ പി.പി. സനകൻ, അബ്ദുല്‍ ബാസിത്ത് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story