Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2019 5:02 AM IST Updated On
date_range 8 July 2019 5:02 AM ISTഅപകട ഭീഷണിയായി ദേശീയപാതയിലെ കുഴികള്‍
text_fieldsbookmark_border
താമരശ്ശേരി: ദേശീയപാതയിലെ കുഴികൾ അപകട ഭീഷണി ഉയർത്തുന്നു. താമരശ്ശേരി കാരാടി കെ.എസ്.ആർ.ടി.സി.ടി ഡിപ്പോക്ക് സമീപമാ ണ് രാത്രി വാഹന യാത്രികര്‍ക്ക് അപകടമൊരുക്കുന്ന കുഴികളുള്ളത്. നിേത്യനെ കുഴികളില്‍ വാഹനങ്ങള്‍വീണ് അപകടമുണ്ടാകുന്നു. ചെറു വാഹനങ്ങളാണ് അധികവും ഈ കുഴികളില്‍ വീഴുന്നത്. രാത്രിയില്‍ ദേശീയപാതയിലെ സുഗമമായ സഞ്ചാരത്തിനിടയില്‍ ഈ കുഴികൾ പലപ്പോഴും ശ്രദ്ധയില്‍പെടാതെ പോവുന്നു. ഇതാണ് അപകടക്കെണിയായി മാറുന്നത്. കഴിഞ്ഞദിവസം പുലര്‍ച്ച വയനാട്ടിൽനിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കാറ് അപകടത്തില്‍പെട്ടിരുന്നു. കുഴിയില്‍ വീണ കാര്‍ നിയന്ത്രണംവിട്ട് സമീപത്തെ മതിലിലിടിച്ചാണ് നിന്നത്. കാറിൽ സഞ്ചരിച്ച രണ്ടുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എത്രയും വേഗം റോഡിലെ കുഴികളടക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story