Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2019 5:00 AM IST Updated On
date_range 5 July 2019 5:00 AM ISTഉന്നത വിജയികൾക്ക് മെറിറ്റ് അവാർഡും പഠനോപകരണ വിതരണവും നടത്തി
text_fieldsbookmark_border
കക്കോടി: കക്കോടി എം.ഇ.എസ് ആർക്കിടെക്ചർ കോളജും എം.ഇ.എസ് ജില്ല കമ്മിറ്റിയും ചേർന്ന് വിദ്യാഭ്യാസ പ്രോത്സാഹന സമ്മേളനം 'പ്രചോദനം 2019' സംഘടിപ്പിച്ചു. കക്കോടി എം.ഇ.എസ് ആർക്കിടെക്ചർ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ശോഭന ഉദ്ഘാടനം ചെയ്തു. കക്കോടി പഞ്ചായത്തിലെ 9, 10, 11 വാർഡുകളിലെ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അവാർഡ്ദാനവും പ്രദേശത്തെ കോളനികളിലെ വിദ്യാർഥികൾക്ക് പഠനോപകരണ വിതരണവും നടത്തി. മാനേജിങ് കമ്മിറ്റി ട്രഷറർ വി.പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഉന്നത വിജയികൾക്കുള്ള അവാർഡുദാനം സെൻട്രൽ കോളജ് കമ്മിറ്റി ചെയർമാൻ പി.എച്ച്. മുഹമ്മദ്, സംസ്ഥാന സെക്രട്ടറി സി.ടി. സക്കീർഹുസൈൻ എന്നിവർ നൽകി. വൈസ് പ്രിൻസിപ്പൽ ആർക്കിടെക്ട് റജീന റഹ്മാൻ സംസാരിച്ചു. പ്രിൻസിപ്പൽ പ്രഫ. രമേഷ് വാര്യർ സ്വാഗതവും വിദ്യാർഥി പ്രതിനിധി നേഹ ഫിറോസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story