Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightCLT++കടലിലൊഴുകിയ...

CLT++കടലിലൊഴുകിയ തിരമാല നിരീക്ഷണ സംവിധാനം കണ്ടെടുത്തു

text_fields
bookmark_border
ബേപ്പൂർ: ശക്തമായ തിരയിലും കാറ്റിലുംപെട്ട് ബന്ധം വിച്ഛേദിക്കപ്പെട്ടതിനെത്തുടർന്ന് കടലിൽ ഒഴുകിയ തിരമാല നിരീക്ഷണ സംവിധാനം (വേവ് റൈഡർ ബോയ്) പൊന്നാനി ഭാഗത്ത് നിന്ന് കണ്ടെടുത്തു. കേരള സമുദ്ര പഠന സർവകലാശാലയും കേന്ദ്ര വിവരസേവന കേന്ദ്രവും സംയുക്തമായി കോഴിക്കോട് പുതിയാപ്പ ഭാഗത്തെ കടലിൽ 12 നോട്ടിക്കൽ മൈൽ അകലെ സ്ഥാപിച്ച നിരീക്ഷണ സംവിധാനം ശനിയാഴ്ച രാവിലെയാണ് ഒഴുക്കിൽപ്പെട്ടത്. കടലിലുണ്ടാകുന്ന മാറ്റങ്ങളും കാറ്റിൻെറ ദിശ, ഗതി, മത്സ്യലഭ്യത എന്നിവയും മനസ്സിലാക്കാനാണ് കേരള തീരത്ത് രണ്ടിടങ്ങളിൽ ഈ സംവിധാനം സ്ഥാപിച്ചത്. നിരീക്ഷണ സംവിധാനം ഒഴുക്കിൽപ്പെട്ടതോടെ എല്ലാ ജില്ലകളിലേയും മത്സ്യത്തൊഴിലാളികൾക്ക് വിവരം നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ പൊന്നാനി ഭാഗത്ത് ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് മലപ്പുറം ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ മജീദിൻെറ നിർദേശപ്രകാരം ഉദ്യോഗസ്ഥരുടെയും ഫിഷറീസ് റെസ്ക്യൂ ഗാർഡുമാരുടെയും നേതൃത്വത്തിൽ ഫിഷറീസ് ബോട്ട് ഉപയോഗിച്ചാണ് ഉപകരണം കണ്ടെടുത്തത്. ഫിഷറീസ് സർവകലാശാലയിലെ പ്രഫസർ ഡോ. എസ്.എം. റാഫിയുടെ നേതൃത്വത്തിൽ ഗവേഷകൻ എസ്. അതുൽ, ടെക്‌നിക്കൽ സ്റ്റാഫ് രാഹുൽ, ഫിഷറീസ് ഓഫിസ് ജീവനക്കാരൻ കബീർ, ഫിഷറീസ് റെസ്ക്യൂ ഗാർഡുമാരായ വി.പി. സക്കീർ, മുഹമ്മദ് ആഷിർ, ശിഹാബ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story