Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാരുണ്യ പദ്ധതി...

കാരുണ്യ പദ്ധതി നിർത്തലാക്കാനുള്ള നീക്കം പിൻവലിക്കണം -ഐ.എൻ.ടി.യു.സി

text_fields
bookmark_border
കോഴിക്കോട്: ലോട്ടറി വിൽപനയിൽ വൻ വർധനവ് ഉണ്ടാക്കുകയും പാവപ്പെട്ട രോഗികൾക്ക് ഏറെ പ്രയോജനകരവുമായ കാരുണ്യ ബനവലൻറ് ഫണ്ട് പിൻവലിക്കാനുള്ള ഇടതു സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ഓൾ കേരള ലോട്ടറി ഏജൻറ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി േയാഗം ആവശ്യപ്പെട്ടു. 520 കോടി രൂപ മാത്രം വിറ്റുവരവ് ഉണ്ടായിരുന്ന കേരള ഭാഗ്യക്കുറിയെ 12,000 കോടി രൂപ വിറ്റുവരവുള്ള മേഖലയാക്കിയത് കാരുണ്യ ബനവലൻറ് പദ്ധതിമൂലമാണെന്നും ചൂതാട്ടമെന്ന ആരോപണം നേരിട്ട ലോട്ടറിയെ യു.ഡി.എഫ് സർക്കാർ ജനകീയമാക്കിയതെന്നും ഐ.എൻ.ടി.യു.സി ചൂണ്ടിക്കാട്ടി. സർക്കാർ തീരുമാനത്തിനെതിരെ ഐ.എൻ.ടി.യു.സി തിങ്കളാഴ്ച ജില്ല കേന്ദ്രങ്ങളിൽ പ്രതിഷേധസമരം നടത്തുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച യൂനിയൻ സംസ്ഥാന പ്രസിഡൻറ് ഫിലിപ്പ് ജോസഫ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story