Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2019 5:28 AM IST Updated On
date_range 29 Jun 2019 5:28 AM ISTകുണ്ടായിത്തോട് റെയിൽ അടിപ്പാതക്ക് എസ്റ്റിമേറ്റിനുള്ള തുക അനുവദിച്ചു
text_fieldsbookmark_border
ഫറോക്ക്: കുണ്ടായിത്തോട് റെയിൽവേ അടിപ്പാത നിർമിക്കുന്നതിന് വിശദമായ എസ്റ്റിമേറ്റ് തയാറാക്കുന്നതിന് റെയിൽവേക്ക് സെേൻറജ് ചാർജ് അടക്കുന്നതിനുള്ള തുക അനുവദിച്ചതായി വി.കെ.സി. മമ്മദ് കോയ എം.എൽ.എ അറിയിച്ചു. അടിപ്പാത നിർമാണത്തിനുള്ള വിശദമായ എസ്റ്റിമേറ്റ് തയാറാക്കുന്നതിനുള്ള ചാർജ് അടക്കണമെന്ന റെയിൽവേയുടെ കൺസ്ട്രക്ഷൻ വിഭാഗം പെതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടിവ് എൻജിനീയർ ഈ തുക റെയിൽവേക്ക് അടവാക്കിയാൽ റെയിൽവേ വിശദമായ എസ്റ്റിമേറ്റ് തയാറാക്കും. തുക സംസ്ഥാന സർക്കാർ റെയിൽവേക്ക് ഡെപ്പോസിറ്റ് ചെയ്യുന്ന മുറക്ക് പ്രവൃത്തി അനുവദിക്കും. റെയിൽവേയുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടക്കുക. എത്രയും വേഗം റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗത്തിന് പണമടക്കാൻ പി. ഡബ്ല്യു.ഡി.എക്സിക്യൂട്ടീവ് എൻജിനിയറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം.എൽ.എ അറിയിച്ചു. ഈ പ്രദേശത്തെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്ന റെയിൽവേ അടിപ്പാതയുടെ പ്രവൃത്തിക്ക് 2.3 കോടിയുടെ ഭരണാനുമതിയായി. എത്രയും പെട്ടെന്ന് ഇത് യാഥാർഥ്യമാക്കാനുള്ള നടപടി സ്വീകരിച്ചുവരുകയാണെന്ന് എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story