Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2019 5:24 AM IST Updated On
date_range 29 Jun 2019 5:24 AM ISTഊര്‍ജ സംരക്ഷണ പദ്ധതിയുമായി സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ്
text_fieldsbookmark_border
താമരശ്ശേരി: കുട്ടികളില്‍ ഊര്‍ജ സംരക്ഷണ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടുകൂടി ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് ഊര്‍ജ സംരക്ഷണ പദ്ധതി തുടങ്ങി. വിദ്യാലയങ്ങളിലും വീടുകളിലും വെള്ളം, ഭക്ഷണ പദാർഥങ്ങള്‍, ഇലക്ട്രിക് ഉപകരണങ്ങളുടെ ഉപയോഗം എന്നിവയില്‍കൂടി ഊർജ ഉപയോഗം കുറക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതിന് മുന്നൊരുക്കമായി സ്‌കൗട്ട്സ്-ഗൈഡ്സ് അധ്യാപകര്‍ക്ക് നല്‍കിയ മാർഗനിർദേശ ക്ലാസ് അസി. സ്റ്റേറ്റ് ഓർഗനൈസിങ് കമീഷണര്‍ കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ജില്ല കമീഷണര്‍ വി.ഡി. സേവ്യര്‍ അധ്യക്ഷത വഹിച്ചു. എനര്‍ജി മാനേജ്മൻെറ് സൻെറര്‍ ജില്ല കോഒാഡിനേറ്റര്‍ ഡോ. സിജേഷ് ക്ലാസിന് നേതൃത്വം നല്‍കി. ജില്ല സെക്രട്ടറി വി.ടി. ഫിലിപ്, എം.ഇ. ഉണ്ണികൃഷ്ണന്‍, ഷംസുദ്ദീന്‍, ത്രേസ്യാമ്മ തോമസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story