Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവില്ലേജ് ഓഫിസിന്...

വില്ലേജ് ഓഫിസിന് മുന്നിൽ ധർണ നടത്തി

text_fields
bookmark_border
കോടഞ്ചേരി: പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ സർക്കാർ അട്ടിമറിച്ചതിലും വാസയോഗ്യമല്ലാത്ത വീടുകൾ പുനർനിർമിക്കാത്തതിലും പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നെല്ലിപ്പൊയിൽ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. പ്രളയത്തിൽ തകർന്ന റോഡുകൾ അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്നും കൃഷിനാശം സംഭവിച്ചവർക്ക് സഹായം നൽകണമെന്നും കാർഷിക വായ്പ എഴുതിത്തള്ളണമെന്നും ധർണയിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് അംഗം വി.ഡി. ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സണ്ണി കാപ്പാട്ടുമല അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിസി ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആഗസ്തി പല്ലാട്ട്, ഫ്രാൻസിസ് ചാലിൽ, കെ.എം. പൗലോസ്, വിൻസൻെറ് വടക്കേമുറിയിൽ, അന്നക്കുട്ടി ദേവസ്യ, ബാബു പട്ടരാട്ട്, ബേബി കോട്ടുപ്പിള്ളി, ബിജു ഓത്തിക്കൽ, അൽബിൻ ഉന്നുകല്ലേൽ എന്നിവർ സംസാരിച്ചു. നെല്ലിപ്പൊയി ടൗണിൽനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിന് തമ്പി പറകണ്ടത്തിൽ, സിബി തുരുത്തിക്കാട്ടിൽ, സജിഷ് ഇലഞ്ഞിക്കൽ, ഡൊമിനിക്ക് നാട്ടുനിലത്ത്, ചിന്ന അശോകൻ, തോമസ് പാലത്തിങ്കൽ, വിൽസൺ തറപ്പേൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story