Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2019 5:02 AM IST Updated On
date_range 26 Jun 2019 5:02 AM ISTഞാറ്റുവേല ഉത്സവം തുടങ്ങി
text_fieldsbookmark_border
കൊയിലാണ്ടി: മൂന്നുദിവസം നീളുന്ന ജില്ല ഞാറ്റുവേല ഉത്സവം തുടങ്ങി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളില്‍ കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അശോകന്‍ കോട്ട് അധ്യക്ഷത വഹിച്ചു. പച്ചക്കറി വിത്തുകള്‍, തൈകള്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യും. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പരിപാടികളും നടക്കും. ചടങ്ങില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വൈസ് പ്രസിഡൻറ് ഷീബ വരേക്കല്‍, സ്ഥിരം സമിതി ചെയര്‍മാന്മാരായ പി.പി. ശ്രീജ ഉണ്ണി തിയ്യക്കണ്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ജില്ല പഞ്ചായത്തംഗം ശാലിനി ബാലകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ അഗ്രികൾചറല്‍ ഓഫിസര്‍ കെ. ഷീല, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മോഹനന്‍ വീര്‍വീട്ടില്‍, വിജയന്‍ കണ്ണഞ്ചേരി, പി.ടി. നാരായണി, സുഹറ മെഹബൂബ്, സെക്രട്ടറി പി. ജയരാജന്‍, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ. അനില്‍കുമാര്‍, ടി. ശശിധരന്‍, പി. ശൈലജ, ശശി കോളോത്ത്, ടി. രവീന്ദ്രൻ എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിദ്യാർഥികള്‍ക്ക് കാര്‍ഷിക പ്രശ്‌നോത്തരി, ജൈവ വൈവിധ്യ കൃഷി രീതികളെക്കുറിച്ചുള്ള വിദഗ്ധരുടെ ക്ലാസുകള്‍, കുടുംബശ്രീ ഫുഡ് കോര്‍ട്ട്, സസ്യഫല ചെടികളുടെ പ്രദര്‍ശനവും വിൽപനയും, കാര്‍ഷിക ഉപകരണങ്ങളുടെയും വിത്തുകളുടെയും പ്രദര്‍ശനം, താളും തളിരും ചീരകളുടെ പ്രദര്‍ശനവും വിൽപനയും എന്നിവ നടത്തും. മേള 27ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story