Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2019 5:02 AM IST Updated On
date_range 26 Jun 2019 5:02 AM ISTമദ്യ-മയക്കുമരുന്ന് മാഫിയ സജീവം ബാലുശ്ശേരിയിൽ ഇന്ന് ജനകീയ പ്രതിരോധ ജാഥ
text_fieldsbookmark_border
ബാലുശ്ശേരി: ബാലുശ്ശേരി ടൗണും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് വ്യാപകമാകുന്ന മദ്യ-മയക്കുമരുന്ന് മാഫിയക്കു ം ലഹരി ഉപയോഗത്തിനുമെതിരെ ബുധനാഴ്ച രാവിലെ 11ന് ബാലുശ്ശേരിയിൽ ജനകീയ പ്രതിരോധ ജാഥ നടക്കും. െറസിഡൻസ് അസോസിയേഷനുകൾ, കോഓപറേറ്റിവ് കോളജ് എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന ലഹരി വിരുദ്ധ ജാഥക്ക് ബാലുശ്ശേരി ജനമൈത്രി പൊലീസ്, എക്സൈസ് വകുപ്പ് എന്നിവയുടെ സഹകരണവും ഉണ്ടാകും. ബാലുശ്ശേരി ടൗണിൽ കൈരളി റോഡ്, വൈകുണ്ഠം മണ്ണാരകന്നത്ത് പറമ്പ്, ബസ്സ്റ്റാൻഡ് പരിസരം, ഹൈസ്കൂൾ റോഡ്, ബാലുശ്ശേരിമുക്ക് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ലഹരിവിൽപനയും ഉപയോഗവും നടക്കുന്നത്. ബാലുശ്ശേരി പൊലീസ് സ്റ്റേഷനു സമീപത്തെ ജനവാസ കേന്ദ്രത്തിനു നടുവിലെ ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ച് രാവിലെ മുതൽ രാത്രി ഏറെ വൈകും വരെ കത്തുകളിയും മദ്യ-മയക്കുമരുന്ന് ഉപയോഗവും നടക്കുന്നതായി പരാതിയുണ്ട്. പുറത്തുനിന്ന് വാഹനങ്ങളിലെത്തിയാണ് കത്തുകളി സംഘം വീട്ടിൽ തമ്പടിക്കുന്നത്. പൊലീസ് സ്റ്റേഷന് സമീപത്തെ വീട്ടിൽ മാസങ്ങളായി തുടരുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനത്തെ പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നും ആക്ഷേപമുണ്ട്. മണ്ണാംപൊയിൽ ഇരട്ടക്കുളങ്ങരയിൽ പകൽ പോലും വാറ്റുചാരായവുമായി വിൽപനക്കെത്തുന്നവർ വിലസുകയാണ്. കഞ്ചാവടക്കുള്ള ലഹരിവസ്തുക്കളും യുവാക്കളെ ലക്ഷ്യമിട്ട് ഇവിടേക്ക് വിൽപനക്കായി എത്തുന്നുണ്ടത്രെ. പറമ്പിൻമുകൾ, കുന്നക്കൊടി എന്നിവിടങ്ങളിലും ലഹരി മാഫിയ സജീവമാണ്. പറമ്പിൻമുകളിൽ ലഹരിവിൽപനക്കെതിരെ പ്രതികരിച്ച യുവാവിൻെറ വീട് സംഘം ചേർന്ന് ആക്രമിച്ചതും ഇക്കഴിഞ്ഞ ദിവസമാണ്. കന്നക്കൊടി അങ്ങാടിയിൽ രാത്രിയായാൽ മദ്യ-മയക്കുമരുന്നു മാഫിയകളുടെ വിളയാട്ടമാണ്. പൊന്നരംതെരുവിലെ ആൾതാമസമില്ലാത്ത പറമ്പിൽ നിന്നും കഴിഞ്ഞ ദിവസം ഉപയോഗിച്ച് വലിച്ചെറിഞ്ഞ സിറിഞ്ചുകളുടെ ശേഖരം കണ്ടെത്തിയിരുന്നു. ലഹരി കുത്തിവെക്കുന്ന സംഘങ്ങൾ വലിച്ചെറിഞ്ഞതാകാമെന്നാണ് നാട്ടുകാരുടെ സംശയം. പൊലീസ്-എക്സൈസ് വകുപ്പുകൾ യോജിച്ചുകൊണ്ട് പട്രോളിങ്ങും പ്രതിരോധ നടപടികളും ഊർജിതമാക്കേണ്ടതുണ്ട്. മദ്യ-മയക്കുമരുന്നു മാഫിയക്കെതിരെ ജനകീയ കൂട്ടായ്മയും രംഗത്തിറങ്ങാൻ തീരുമാനിച്ചതിൻെറ വെളിച്ചത്തിലാണ് ലോക ലഹരിവിരുദ്ധ ദിനമായ ബുധനാഴ്ച ബാലുശ്ശേരിയിൽ ബഹുജന സന്ദേശ ജാഥ സംഘടിപ്പിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story