Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2019 5:02 AM IST Updated On
date_range 26 Jun 2019 5:02 AM ISTപുകയിലക്കെതിരെ ക്വിറ്റ് ടു കെയര്‍
text_fieldsbookmark_border
കോഴിക്കോട്: ജില്ല ഭരണകൂടവും ദേശീയ ആരോഗ്യദൗത്യവും ചേര്‍ന്ന് സ്‌കൂള്‍ വിദ്യാർഥികള്‍ക്കിടയില്‍ ആരംഭിക്കുന് ന പുകയിലവിരുദ്ധ പരിപാടിയായ ക്വിറ്റ് ടു കെയര്‍ കാമ്പയിനിൻെറ ഔദ്യോഗിക ഉദ്ഘാടനം ബുധനാഴ്ച രാവിലെ 10ന് ജില്ല കലക്ടര്‍ സാംബശിവറാവു നിർവഹിക്കും. തൊണ്ടയാട് ചിന്മയ വിദ്യാലയത്തിൻെറ ചിന്മയാഞ്ജലി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. പൊലീസിൻെറയും എക്‌സൈസ് വകുപ്പിൻെറയും സഹകരണത്തോടെയാണ് പരിപാടി. കാമ്പയിനിൻെറ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് രണ്ട് വിദ്യാർഥിികളെ വീതം തെരഞ്ഞെടുത്ത് പരിശീലനം നല്‍കി വിദ്യാലയങ്ങളിലും സമൂഹത്തിലും പുകയിലവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ഇതിനായി ഓരോ വിദ്യാലയത്തില്‍ നിന്നും ഒരു നോഡല്‍ ടീച്ചറെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ 177 കുട്ടികളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. പരിപാടിയുടെ ലോഗോ പ്രകാശനവും തെരഞ്ഞെടുത്ത വിദ്യാർഥികള്‍ക്ക് ക്യൂ.റ്റി.സി വളൻറിയേഴ്‌സിൻെറ ബാഡ്ജും ചടങ്ങിൽ നല്‍കും. തുടര്‍ന്ന് തെരഞ്ഞെടുത്ത വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും പരിശീലനം നല്‍കും. പരിശീലനം ലഭിച്ച വിദ്യാർഥികള്‍ നോഡല്‍ ഓഫിസറുടെ സഹായത്തോടെ വിദ്യാലയങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യുകയും ഓരോ വിദ്യാലയത്തിലും വളൻറിയര്‍മാരെ തെരഞ്ഞെടുക്കുകയും ചെയ്യും. കൂടാതെ വിദ്യാലയങ്ങളുടെ പരിസരത്തുള്ള കടകളില്‍ പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തും. മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന വിദ്യാലയങ്ങള്‍ക്ക് സമ്മാനം നല്‍കും. വളൻറിയര്‍മാരെ ഉപയോഗപ്പെടുത്തി മറ്റു പൊതുമേഖല സ്ഥാപനങ്ങളില്‍ ബോധവത്കരണപരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story