Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2019 5:02 AM IST Updated On
date_range 12 Jun 2019 5:02 AM ISTമഴക്കാലമായി; നാദാപുരം ടൗണിലെ വെള്ളക്കെട്ടിന് പരിഹാരമില്ല
text_fieldsbookmark_border
നാദാപുരം: മഴക്കാലം തുടങ്ങിയതോടെ നാദാപുരം ടൗൺ വെള്ളക്കെട്ടിലായി. ഇതോടെ വ്യാപാരികൾക്ക് വീണ്ടും ദുരിതമായി. ച ൊവ്വാഴ്ച രാവിലെപെയ്ത ശക്തി കുറഞ്ഞ മഴയിൽപോലും ടൗണിൽ വെള്ളക്കെട്ട് രൂപപ്പെട്ട് കടകളിൽ വെള്ളം കയറി. സംസ്ഥാന പാതയിൽ തലശ്ശേരി റോഡിൽ മത്സ്യമാർക്കറ്റ് പരിസരത്താണ് ചെറിയ മഴയിൽ പോലും കടകളിൽ വെള്ളം കയറുന്നത് പതിവാകുന്നത്. ടൗണിലെ വലിയ വ്യാപാര സമുച്ചയങ്ങളിൽനിന്നുമുള്ള വെള്ളം റോഡിലേക്ക് ഒഴുകിയെത്തുന്നതും അശാസ്ത്രീയ െഡ്രയിനേജ് നിർമാണവും മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമായി നടക്കാത്തതും ഓവുചാലുകളിലേക്ക് വെള്ളം ഒഴുകിപ്പോകാത്തതും ടൗൺ വെള്ളക്കെട്ടിലാകാൻ ഇടയാക്കുന്നു. കാലവർഷം ശക്തമാവുന്നതിനുമുമ്പ് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ കച്ചവടക്കാർക്ക് വൻ നാശനഷ്മുണ്ടാകുമെന്ന് പറയുന്നു. വ്യാപാരികളുടെ ദുരിതത്തിന് പരിഹാരം ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി നേതാക്കൾ വടകര പൊതുമരാമത്ത് എൻജിനീയർക്ക് നിവേദനം നൽകി. നിവേദനത്തിൻെറ അടിസ്ഥാനത്തിൽ ബുധനാഴ്ച രാവിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പുനൽകിയതായി വ്യാപാരി വ്യവസായി നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story