Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2019 5:02 AM IST Updated On
date_range 8 Jun 2019 5:02 AM ISTസ്കൂൾ ഫണ്ടിലേക്ക് സംഭാവന: രക്ഷിതാക്കൾ പ്രതിഷേധിച്ചു
text_fieldsbookmark_border
ബേപ്പൂർ: മീഞ്ചന്ത സ്കൂളിൽ പ്രവേശനത്തിന് വന്ന വിദ്യാർഥികളിൽനിന്ന് പി.ടി.എ കമ്മിറ്റി, സ്കൂൾ വെൽഫെയർ ഫണ്ടിലേക്കെന്ന പേരിൽ സംഭാവന വാങ്ങിയതറിഞ്ഞ രക്ഷിതാക്കൾ രോഷാകുലരായി. സർക്കാർ സ്കൂളുകളിൽ വിദ്യാർഥി പ്രവേശനത്തിന് ഫീസ് ഈടാക്കാൻ പാടില്ലെന്ന നിബന്ധന മറികടന്ന് തരംപോലെ വിവിധ തോതിൽ സംഭാവനയെന്ന പേരിലാണ് പണം വസൂലാക്കിയത്. പി.ടി.എ ഫണ്ടിലേക്ക് എൽ.പി, യു.പി, വിഭാഗം വിദ്യാർഥികളോട് ഇരുപത്തി അഞ്ച് രൂപയും ഹൈസ്കൂൾ വിദ്യാർഥികളോട് അമ്പത് രൂപയും സ്വമേധയാ നൽകുകയാണെങ്കിൽ വാങ്ങാമെന്നും മറ്റെന്തെങ്കിലും തരത്തിൽ പണപ്പിരിവ് നടത്തിയാൽ നടപടി നേരിടേണ്ടി വരുമെന്നും സർക്കാറിൻെറ മുന്നറിയിപ്പുണ്ട്. ഇതൊന്നുംതന്നെ മുഖവിലക്കെടുക്കാതെ നൂറിനും മൂവായിരത്തിനും ഇടയിൽ തോന്നിയപോലെ പണപ്പിരിവ് നടത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്. പ്രവേശനോത്സവത്തിന് വന്ന രക്ഷിതാക്കൾ പരസ്പരം അന്വേഷിച്ചപ്പോഴാണ് പലരോടും പലരീതിയിലാണ് സംഭാവനയെന്ന രീതിയിൽ പണം വാങ്ങിയതെന്നറിയുന്നത്. ചിലർക്ക് റസീറ്റ് നൽകിയിട്ടില്ലെന്നും ബോധ്യപ്പെട്ടു. എതിർപ്പ് പ്രകടിപ്പിച്ച രക്ഷിതാക്കളോട് പി.ടി.എ ഭാരവാഹികൾ യോഗം വിളിച്ചുകൂട്ടി പരിഹാരം കാണുമെന്നു ഉറപ്പുനൽകി. സംഭവമറിഞ്ഞെത്തിയ പൊലീസ് നാട്ടുകാരോടും പി.ടി.എ ഭാരവാഹികളോടും സ്കൂൾ അധികൃതരോടും വിവരം തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story