Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2019 5:02 AM IST Updated On
date_range 2 Jun 2019 5:02 AM ISTസർഫാസി നിയമ വിരുദ്ധ കൺവെൻഷൻ
text_fieldsbookmark_border
കുറ്റ്യാടി: ബാങ്കുകളിൽനിന്ന് വായ്പയെടുത്ത കർഷകരെയും സാധാരണക്കാരെയും സർഫാസി നിയമത്തിൻെറ പേരിൽ പീഡിപ്പിക്കുന്ന നടപടിക്കെതിരെ ചെറുത്തുനിൽപ് സമരം നടത്തുമെന്ന് സർഫാസി വിരുദ്ധ ജനകീയ സമിതി ജില്ല കൺവെൻഷൻ പ്രഖ്യാപിച്ചു. സാമൂഹിക പ്രവർത്തകൻ പി.ടി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഡൽഹി കേളപ്പൻ അധ്യക്ഷത വഹിച്ചു. ചന്ദ്രൻ എടോനി, മൊയ്തു കണ്ണങ്കോടൻ, ടി. നാരായണൻ വട്ടോളി, അഡ്വ. കെ. സുധാകരൻ, അഡ്വ. ശിവദാസൻ, ടൈറ്റസ് ജോസ്, എം.പി. കുഞ്ഞിക്കണാരൻ, സുധർമൻ കൊയിലാണ്ടി, പി.സി. സുനിൽ, പി.എം. രാജൻ, ശങ്കരൻ വേറ്റുമ്മൽ, കുഞ്ഞിക്കണ്ണൻ കുമ്പളച്ചോല, ശ്രീജിത്ത് കൈവേലി, ബാബു ഓർക്കാട്ടേരി, സുനിത പയ്യോളി, പ്രഭാകരൻ വടകര എന്നിവർ സംസാരിച്ചു. ഡൽഹി കേളപ്പൻ ചെയർമാനും ചന്ദ്രൻ എടോനി ജനറൽ കൺവീനറുമായി 35 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story