Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2019 5:01 AM IST Updated On
date_range 1 Jun 2019 5:01 AM ISTമാവൂരിൽ 1.33 ലക്ഷത്തിെൻറ വൈദ്യുതി മോഷണം കണ്ടെത്തി
text_fieldsbookmark_border
മാവൂരിൽ 1.33 ലക്ഷത്തിൻെറ വൈദ്യുതി മോഷണം കണ്ടെത്തി +kr മാവൂർ: കെ.എസ്.ഇ.ബി മാവൂർ സെക്ഷൻ പരിധിയിൽ സെക്ഷൻ സ്ക്വാഡ് നടത് തിയ പരിശോധനയിൽ 1,33,000 രൂപയുടെ വൈദ്യുതി മോഷണം കണ്ടെത്തി. മാവൂരിനടുത്ത പ്രദേശത്തെ ഒരു വീട്ടിൽനിന്നാണ് മോഷണം പിടികൂടിയത്. വീട്ടുടമയോട് എത്രയും പെട്ടെന്ന് തുക അടക്കാൻ നിർദേശം നൽകി. തുക അടച്ചില്ലെങ്കിൽ ക്രിമിനൽ കേസുൾപ്പെടെ നിയമനടപടി സ്വീകരിക്കും. കടകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ 15,000 രൂപയുടെ അനധികൃത വൈദ്യുതി ഉപയോഗവും കണ്ടെത്തി. മാവൂർ സെക്ഷൻ അസി. എൻജിനീയർ, സബ് എൻജിനീയർമാർ, ഓവർസിയർമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മോഷണം പിടികൂടിയത്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് കെ.എസ്.ഇ.ബി മാവൂർ സെക്ഷൻ അസിസ്റ്റൻറ് എൻജിനീയർ റിതിൻറാം അറിയിച്ചു. അധ്യാപക ഒഴിവ് മാവൂർ: ചെറൂപ്പ മണക്കാട് ഗവ. യു.പി സ്കൂളിൽ എൽ.പി.എസ്.എ/ യു.പി.എസ്.എ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഇൻറർവ്യൂ ജൂൺ 3ന് രാവിലെ 11ന് നടക്കും. ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story