Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2019 5:01 AM IST Updated On
date_range 1 Jun 2019 5:01 AM ISTബാലുശ്ശേരി ബസ്സ്റ്റാൻഡിലേക്ക് ബസുകൾക്ക് ഇന്നു മുതൽ ഭാഗികമായി പ്രവേശനം
text_fieldsbookmark_border
ബാലുശ്ശേരി: നവീകരണ പ്രവൃത്തി നടക്കുന്ന ബാലുശ്ശേരി ബസ്സ്റ്റാൻഡിലേക്ക് ശനിയാഴ്ച മുതൽ ഭാഗികമായി ബസുകൾക്ക് പ്രവ േശനം നൽകും. സ്റ്റാൻഡിലെ കച്ചവടക്കാരുടെയും വ്യാപാരി വ്യവസായി സംഘടനകളുടെയും വിവിധ രാഷ്ട്രീയ കക്ഷികൾ, ബാലുശ്ശേരി പൊലീസ്, ബസ് ഓണേഴ്സ് അസോസിയേഷൻ എന്നിവരുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ബസ്സ്റ്റാൻഡ് ഭാഗികമായി തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചത്. 2018 ജൂലൈ 15 മുതലാണ് സ്റ്റാൻഡ് നവീകരണ പ്രവൃത്തി തുടങ്ങിയത്. പ്രവൃത്തി നടക്കുന്നതുമൂലം സ്റ്റാൻഡിനുള്ളിൽ 50ഓളം വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടിയിരുന്നു. എട്ടു മാസംകൊണ്ട് നവീകരണ പ്രവൃത്തി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ, സ്റ്റാൻഡിലെ പ്രവേശന കവാടവും കെട്ടിടംപണിയുമാണ് പൂർത്തിയായത്. ടോയ്ലറ്റ്, ഡ്രെയിനേജ്, വെയ്റ്റിങ് റൂം എന്നിവയുടെ പണി നടന്നു വരുകയാണ്. ഊരാളുങ്കൽ ലേബർ സൊെസെറ്റിക്കാണ് നിർമാണ ചുമതല. പുരുഷൻ കടലുണ്ടി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള മൂന്നു കോടി രൂപ ചെലവിട്ടാണ് നവീകരണം നടത്തുന്നത്. പ്രവേശന കവാടത്തിൻെറ ഒരു ഭാഗത്തുകൂടി ബസുകൾ ഉള്ളിലേക്കു പ്രവേശിച്ച് അതേ വഴിതന്നെ പുറത്തേക്കു പോകുന്ന രീതിയിലാണ് താൽക്കാലിക സംവിധാനം ഒരുക്കിയിട്ടുള്ളത്. കൊയിലാണ്ടി, താമരശ്ശേരി, കൂരാച്ചുണ്ട് റൂട്ടിലെയും മറ്റു ഉൾപ്രദേശങ്ങളിലേക്കുള്ള മിനി ബസുകൾക്കുമാണ് സ്റ്റാൻഡിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകൾ റോഡിൽതന്നെ പാർക്ക് ചെയ്ത് യാത്രക്കാരെ കയറ്റി പോകേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story