Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2019 5:02 AM IST Updated On
date_range 30 May 2019 5:02 AM ISTഉൽപന്ന വൈവിധ്യവുമായി മാമ്പഴമേളയും ചക്ക മഹോത്സവവും
text_fieldsbookmark_border
രാമനാട്ടുകര: മലബാർ മാവ് കർഷക സമിതിയുടെയും ഓൾ കേരള ജാക്ക് ഫ്രൂട്ട് പ്രമോഷൻ അസോസിയേഷൻെറയും സംയുക്താഭിമുഖ്യത് തിൽ രാമനാട്ടുകര ബസ് സ്റ്റാൻറിന് സമീപം അഡ്രസ് ഗ്രൗണ്ടിൽ മാമ്പഴമേളയും ചക്ക മഹോത്സവവും ആരംഭിച്ചു. രാമനാട്ടുകര നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ പി.കെ. സജ്ന അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ മണ്ണൊടി രാംദാസ്, ബിന, കൗൺസിലർമാർ, വിവിധ കക്ഷി പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ എന്നിവർ സംസാരിച്ചു. എബി ഫ്രാൻസിസ് സ്വാഗതവും നജീബ് മണ്ണാർക്കാട് നന്ദിയും പറഞ്ഞു. കുറ്റ്യാട്ടൂർ (നമ്പ്യാർ), മുവാണ്ടൻ, പിയൂർ, സിന്ദൂരം, സോന്താ പുരി, നീലം, കാലാപ്പാടി, മൽഗോവ, ചൈലി, നാട്ടിചേല, ഹുദാദത്ത്, ബങ്കനപ്പള്ളി, ഹിമാപസന്ത്, ചന്ദ്രക്കാരൻ, കിളിച്ചുണ്ടൻ, മൈലാപ്പു, ആപ്പൂസ്, റുമാനിയ, ബദാമി, സുന്ദരി തുടങ്ങിയ 20 ലധികം മാമ്പഴങ്ങളുടെ വിൽപനയും 30ലേറെ മാമ്പഴങ്ങളുടെ പ്രദർശനവും നഗരയിലുണ്ട്. മാവ് കർഷക സമിതിയിലെ 500ഓളം കർഷകർ ഉൽപാദിപ്പിക്കുന്ന മാമ്പഴങ്ങളാണ് വിപണനത്തിനായി എത്തിച്ചിരിക്കുന്നത്. കാർബൈഡോ, രാസവസ്തുക്കളോ ഉപയോഗിക്കാതെ വൈക്കോലും അറക്കപ്പൊടിയും കാത്തിരത്തിൻെറ ഇലയും ഉപയോഗിച്ച് തികച്ചും ജൈവരീ രീതിയിലാണ് പഴുപ്പിച്ചിരിക്കുന്നത്. ഖാദി ബോർഡിൻെറ സാങ്കേതിക സഹായത്തോടെ പ്രവർത്തിക്കുന്ന വ്യത്യസ്ഥങ്ങളായ യൂനിറ്റുകളുടെ വൈവിദ്യമാർന്ന ഉൽപന്നങ്ങളും മേളയിലുണ്ട്. കൂടാതെ, ചക്കയും ചക്കയിൽ നിർമിച്ച വിവിധയിനം പലഹാരങ്ങളും ചക്കവരട്ടിയത്, ചക്കക്കുരു പൗഡർ തുടങ്ങി 40ൽ പരം മൂല്യവർധിത ഉൽപന്നങ്ങളും മേളയുടെ പ്രത്യേകതയാണ്. പ്ലാവിൻതൈകൾ, തേൻ, യു.പി, രാജസ്ഥാൻ എന്നിവിടങ്ങളിലെ വസ്ത്രങ്ങൾ, പച്ചക്കറി വിത്തുകൾ, ഹാൻറി ക്രാഫ്റ്റ് ഉത്പന്നങ്ങളും മേളയിൽ ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story