Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2019 5:04 AM IST Updated On
date_range 29 May 2019 5:04 AM ISTജി. രാമാനുജം അനുസ്മരണം
text_fieldsbookmark_border
കോഴിക്കോട്: തൊഴിലാളി വർഗത്തിന് പുതിയ ദിശാബോധം നൽകിയ ഗാന്ധിയൻ തൊഴിലാളി നേതാവായിരുന്നു ജി. രാമാനുജമെന്ന് ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി ഡോ. എം.പി. പത്മനാഭൻ പറഞ്ഞു. ഐ.എൻ.ടി.യു.സി ദേശീയ പ്രസിഡൻറും ഒഡിഷ ഗവർണറുമായിരുന്ന ജി. രാമാനുജത്തിൻെറ 104ാം ജന്മദിന വാർഷികത്തിൽ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. പത്മനാഭൻ. മർക്കൻറയിൽ എംപ്ലോയീസ് അസോസിയേഷൻെറ നേതൃത്വത്തിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ഇന്ത്യൻ നാഷനൽ സാലറീഡ് എംപ്ലോയീസ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ദേശീയ വൈസ് പ്രസിഡൻറ് എം.കെ. ബീരാൻ അധ്യക്ഷത വഹിച്ചു. ഒ.എം. വസന്തകുമാർ, പി. വിനയൻ, കെ.എം. കാദിരി, എം.ടി. സേതുമാധവൻ, എം.പി. രാമകൃഷ്ണൻ, കെ. ഷാജി, പുത്തൂർ മോഹൻ, അബ്ദുൽ റസാഖ്, രതീഷ്ലാൽ, വി.എം. സുരേഷ്ബാബു, എം. സതീഷ്കുമാർ, കെ.പി. സക്കീർ, എം.എ. റഹ്മാൻ, പി. അനിൽബാബു, യു.കെ. സുകുമാരൻ, രാജഗോപാലൻ നായർ തുടങ്ങിയവർ സംസാരിച്ചു. ഇ.സി. ഭരതൻ ഫുട്ബാൾ കോഴിക്കോട്: ഇ.സി. ഭരതൻ സബ് ജൂനിയർ ഫുട്ബാൾ ടൂർണമൻെറ് ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വി.പി. സത്യൻ സോക്കർ വിജയിച്ചു. രണ്ടാം ക്വാർട്ടറിൽ സൻെറ് ജോസഫ്സ് ജൂനിയർ സ്കൂൾ വിജയിച്ചു. മൂന്നാം ക്വാർട്ടറിൽ എഫ്.എ. പെരുമണ്ണയും വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story