Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2019 5:04 AM IST Updated On
date_range 29 May 2019 5:04 AM ISTകാവിലുംപാറ പഞ്ചായത്ത് ഭരണ സമിതി വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിച്ചു
text_fieldsbookmark_border
കുറ്റ്യാടി: തൊട്ടിൽ പാലത്ത് മൂന്നാഴ്ചയിലേറെയായി മുടങ്ങിയ ജലവിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കാവില ുംപാറ പഞ്ചായത്ത് ഭരണസമിതി ആഭിമുഖ്യത്തിൽ വാട്ടർ അതോറിറ്റി പേരാമ്പ്ര സബ് ഡിവിഷൻ ഓഫിസ് ഉപരോധിച്ചു. നടപടികൾ കൈക്കൊള്ളാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തയാറാകുന്നിെല്ലന്ന് ആരോപിച്ചാണ് ഉപരോധം. മൂന്നാംകൈയിൽ വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിൽനിന്ന് ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്താണ് തൊട്ടിൽപ്പാലത്തും പരിസര പ്രദേശങ്ങളിലേക്കും കുടിവെള്ളം എത്തിക്കുന്നത്. എന്നാൽ, മോട്ടോർ തകരാറായത് കാരണം വെള്ളം പമ്പ് ചെയ്യാൻ കഴിയാതെ വരുകയായിരുന്നു. വെള്ളം കിട്ടാതെ വന്നതോടെ പലരും ബന്ധുവീടുകളിലേക്ക് താമസം മാറുകയും ചെയ്തു. രണ്ട് ആദിവാസി കോളനികളിൽ വെള്ളം കിട്ടാതെ ദുരിതം അനുഭവിക്കുകയാണെന്നും പ്രശ്ന പരിഹാരത്തിന് ഉദ്യോഗസ്ഥർ തയാറാകാത്തതാണ് ഇത്തരമൊരു പ്രതിഷേധത്തിലേക്ക് നയിച്ചതെന്നും പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ ജോർജ് പറഞ്ഞു. വൈസ് പ്രസിഡൻറ് പി.പി. ചന്ദ്രന്‍, കെ.ടി. സുരേഷ്, കെ.പി. ശംസീര്‍, ബോബി മൂക്കന്‍തോട്ടം, കെ.കെ. മോളി, സി.ആര്‍. സുരേഷ്, അല്ലി ബാലചന്ദ്രന്‍, റീന കുയ്യടി, നൈസി ജോസ് എന്നിവർ നേതൃത്വം നല്‍കി. രാവിലെ തുടങ്ങിയ സമരത്തിന് പിന്തുണയുമായി മുൻ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും എത്തിയതോടെ സമരം ശക്തമായി. എസ്. ബേബി ഇടപെട്ട് ചർച്ച നടത്തി. വൈകീേട്ടാടെ ജല വിതരണം പുനഃസ്ഥാപിക്കുമെന്ന ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story