Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2019 5:02 AM IST Updated On
date_range 29 May 2019 5:02 AM ISTകടമേരിയിൽ അജ്ഞാത ജീവിയുടെ ആക്രമണം: നാല് ആടുകൾ ചത്തു
text_fieldsbookmark_border
ആയഞ്ചേരി: കടമേരിയിൽ അജ്ഞാത ജീവി നാല് ആടുകളെ കടിച്ചുകൊന്നു. ഹെൽത്ത് സൻെററിന് സമീപം മൊയിലോത്ത്കണ്ടി മജീദിൻെ റ ആടുകളെയാണ് അജ്ഞാത ജീവി കൊന്നത്. കൂട്ടിൽ അടച്ച ആടിനെയും മൂന്നു കുട്ടികളെയും കൂട് തകർത്ത് കടിച്ചു കൊല്ലുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാർ കൂടിനടുത്ത് എത്തിയെങ്കിലും ജീവിയെ കണ്ടെത്താനായില്ല. ആഴ്ചകൾക്കുമുമ്പ് തുമ്പിലോട്ട് നാണുവിൻെറ ഒരാടിനെയും മാത്തോട്ടത്തിൽ സൂപ്പി ഹാജിയുടെ മൂന്ന് ആടുകളെയും അജ്ഞാത ജീവി കൊന്നിരുന്നു. രണ്ടാഴ്ചമുമ്പ് വലിയവീട്ടിൽ ബാലൻെറ ഒരാടിനെയും കൊന്നു. അജ്ഞാത ജീവിയുടെ ആക്രമണം കർഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ആക്രമണങ്ങൾ ആവർത്തിക്കുന്നത് തടയാൻ ആവശ്യമായ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുറ്റ്യാടി ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം സംഭവം നടന്ന സ്ഥലവും ആടുകളെയും പരിശോധിച്ചു. ഉദ്യോഗസ്ഥരുമായി ഗ്രാമപഞ്ചായത്ത് അംഗം എൻ.കെ. ചന്ദ്രൻ നടത്തിയ ചർച്ചയെ തുടർന്ന് അജ്ഞാത ജീവിയെ പിടിക്കാനുള്ള നടപടികൾക്കായി താമരശ്ശേരി ആർ.ആർ.ടിയുമായി ബന്ധപ്പെടാൻ തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story