Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2019 5:02 AM IST Updated On
date_range 29 May 2019 5:02 AM ISTകുടുംബശ്രീ ഹോംഷോപ് പദ്ധതി: തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു
text_fieldsbookmark_border
മൂടാടി: കുടുംബശ്രീ ഹോംഷോപ് പദ്ധതിയിൽ ഹോംഷോപ് ഓണറായി ജോലി ചെയ്യുന്നവർക്കുള്ള തിരിച്ചറിയൽ കാർഡ്, സർട്ടിഫിക്കറ ്റ്, യൂനിഫോം എന്നിവ വിതരണം ചെയ്തു. പയ്യോളി നഗരസഭ ചെയർപേഴ്സൻ വി.ടി. ഉഷ ഉദ്ഘാടനം ചെയ്തു. സമ്മാനവർഷം പദ്ധതിയിൽ വിജയികളായ നൂറോളംപേർക്ക് ഗൃഹോപകരണങ്ങളും വിതരണം ചെയ്തു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻമാരായ സി.എം. ജിഷ (അരിക്കുളം), ശൈലജ ചേമഞ്ചേരി, ശ്രീലത മൂടാടി, പുഷ്പ തിക്കോടി, ചന്ദ്രിക പയ്യോളി എന്നിവർ സമ്മാന വിതരണം നടത്തി. എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അൻജിത് ചേമഞ്ചേരി, അഭിജിത് പയ്യോളി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കെ. അഭിത എന്നിവരെ അനുമോദിച്ചു. ഹോം ഷോപ് പ്രസിഡൻറ് സി. ഷീബ അധ്യക്ഷത വഹിച്ചു. ജില്ല കോഒാഡിനേറ്റർ പ്രസാദ് കൈതക്കൽ മേലടി ബ്ലോക്ക് കോഒാഡിനേറ്റർ പി. നിഷ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story