Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതീർഥയുടെ 'എ' പ്ലസിന്...

തീർഥയുടെ 'എ' പ്ലസിന് പത്തരമാറ്റ് തിളക്കം

text_fields
bookmark_border
തീർഥയുടെ എ പ്ലസിന് പത്തരമാറ്റ് തിളക്കം
cancel
തീർഥയുടെ 'എ' പ്ലസിന് പത്തരമാറ്റ് തിളക്കം കുന്ദമംഗലം: എതിരാളികളുടെ ഏത് വമ്പൻ സ്മാഷുകളെയും പിൻ കോർട്ടിൽനിന്ന് പ ുഷ്പം പോലെ ടീമിലെ സെറ്റർക്ക് കൃത്യമായി എത്തിച്ചുകൊടുക്കുന്ന തീർഥ അതേ ലാഘവത്തോടെ എസ്.എസ്.എൽ.സി. പരീക്ഷയിൽ പഠിച്ച് നേടിയ വിജയത്തിന് പത്തരമാറ്റ് തിളക്കം. കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ ഈ സംസ്ഥാന സബ് ജൂനിയർ വോളിബാൾ താരം എസ്.എസ്.എൽ.സി.പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ. പ്ലസോടെ വമ്പൻ ജയമാണ് നേടിയത്. പരീക്ഷക്ക് തൊട്ടുമുമ്പ് കഴിഞ്ഞ ഫെബ്രുവരി അവസാന വാരത്തിലാണ് ഒഡിഷയിലെ ഭുവനേശ്വറിൽ നടന്ന ദേശീയ സബ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ സംസ്ഥാന ജഴ്സി അണിഞ്ഞത്. എന്നിട്ടും ഈ ലിബറോ താരം പരീക്ഷയിൽ മിന്നും ജയമാണ് നേടിയത്. സംസ്ഥാന സബ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനക്കാരായ കോഴിക്കോട് ജില്ല ടീമിന് വേണ്ടി കളിച്ച കെ. തീർഥ കാരന്തൂർ കല്ലിൽ ഉദയൻെറയും കെ.എം. ജിനിതയുടെയും മകളാണ്. കാരന്തൂർ പാറ്റേൺ ടീമിലെ അംഗമായ തീർഥക്ക് കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽതന്നെ പ്ലസ് വൺ സയൻസ് വിഷയത്തിന് ചേർന്ന് പിടിക്കാനാണ് ആഗ്രഹം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story