Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2019 5:03 AM IST Updated On
date_range 15 May 2019 5:03 AM ISTകെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു മുന്നിൽ ഓട്ടോ 'കുരുക്ക്'
text_fieldsbookmark_border
കോഴിക്കോട്: നഗരത്തിൽ തിരക്കേറിയ മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു മുന്നിൽ ഗതാഗതക്കുരുക്ക് പതിവാകുന് നു. ബസുകൾ സ്റ്റാൻഡിലേക്ക് കയറുന്ന പടിഞ്ഞാറെ കവാടത്തിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നത്. ഇവിെട ഒാേട്ടാറിക്ഷകൾ യാത്രക്കാരെ ഇറക്കുന്നതാണ് പ്രധാന പ്രശ്നം. ചില നേരങ്ങളിൽ ഒാേട്ടാകളുടെ നിര നീളുന്നതും ബുദ്ധിമുട്ടാകുന്നു. ഒാേട്ടാകൾ തലങ്ങും വിലങ്ങും നിർത്തുന്നതോടെ സ്റ്റാൻഡിലേക്ക് കയറാനാവാതെ ബസുകൾ പുറത്തുനിൽക്കേണ്ട സ്ഥിതിയാണ്. ബസുകളുടെ നീണ്ടനിര മാവൂർ റോഡ് ജങ്ഷൻ വരെ നീളുന്നതും പതിവാണ്. ഇതോടെ മാവൂർ റോഡ് മുഴുവൻ ഗതാഗതക്കുരുക്കാകും. സ്റ്റാൻഡിലേക്കുള്ള യാത്രക്കാരെ ബസുകൾ കയറുന്ന കവാടത്തിൽ ഒാേട്ടായിലും മറ്റും ഇറക്കുന്നത് കുരുക്കിനൊപ്പം അപകടഭീഷണിയുമുണ്ടാക്കുന്നുണ്ട്. വഴിയിൽ വാഹനങ്ങൾ നിർത്തരുതെന്ന് ട്രാഫിക് പൊലീസിൻെറ മുന്നറിയിപ്പ് ബോർഡുണ്ടെങ്കിലും ആരും ഗൗനിക്കാറില്ല. ഒാട്ടോകൾ സ്റ്റാൻഡിലേക്കുള്ള വഴിയിൽ നിർത്തി യാത്രക്കാരെ ഇറക്കുന്നത് കണ്ടില്ലെന്നു നടിക്കുകയാണ് പൊലീസും. ഓട്ടോകൾ വഴിയിൽ നിർത്തിയിടുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് െക.എസ്.ആർ.ടി.സി ഡ്രൈവറായ സുനിൽ ബാബു പറഞ്ഞു. ഒാട്ടോയിൽ നിന്നിറങ്ങി ബസിൻെറ മുന്നിലൂെട നടക്കുന്നവർ അപകടം വിളിച്ചുവരുത്തുകയാണ്. പൊലീസിനോട് നിരവധി തവണ ഇതുസംബന്ധിച്ച് വിവരം നൽകിയിട്ടുണ്ടെങ്കിലും മാറ്റം വന്നിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. ടെർമിനലിൻെറ മധ്യഭാഗത്താണ് യാത്രക്കാർക്ക് സ്റ്റാൻഡിലേക്ക് പ്രവേശിക്കാനുള്ള വഴി. എന്നാൽ, വാഹനങ്ങളിൽ നിന്നിറങ്ങി യാത്രക്കാർ ബസ് സഞ്ചരിക്കുന്ന ഭാഗത്തുകൂടെ നടക്കുന്നത് അപകടമാണ്. ഒാേട്ടായിലും മറ്റും വന്നിറങ്ങുന്നവർ ഏത് വഴി കയറണമെന്നറിയാത മാവൂർ റോഡിൽ കറങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. സ്റ്റാൻഡിലേക്കെന്നു കരുതി അണ്ടർ ഗ്രൗണ്ട് പാർക്കിങ് കേന്ദ്രത്തിലും ഷോപ്പിങ് കോംപ്ലക്സുകൾക്കായുള്ള മുകൾനിലകളിലുമൊക്കെ യാത്രക്കാർ എത്തിപ്പെടുന്നതും പതിവാണ്. അനധികൃത പാർക്കിങ് ഒഴിവാക്കുകയും ഒാേട്ടാറിക്ഷകൾ സ്റ്റാൻഡിൻെറ കവാടത്തിൽ തന്നെ ആളെയിറക്കണമെന്നത് കണിശമാക്കുകയും വേണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story