Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2019 5:03 AM IST Updated On
date_range 15 May 2019 5:03 AM ISTമഴക്കാലത്തിനുമുമ്പ് നഗരസഭയുടെ തിരക്കിട്ട ശുചീകരണം
text_fieldsbookmark_border
കോഴിക്കോട്: ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി പുതിയാപ്പ ഹാര്‍ബര്‍, സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിൻെറ നേതൃത്വത്തില്‍ പൊതുശുചീകരണം നടത്തി. പുതിയാപ്പ ഹാര്‍ബറില്‍ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. ബാബുരാജ് നിർവഹിച്ചു. സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് നിർവഹിച്ചു. ശുചീകരണ വിഭാഗം ജീവനക്കാര്‍, മത്സ്യത്തൊഴിലാളികള്‍, മാര്‍ക്കറ്റിലെ കമീഷന്‍ ഏജൻറുമാര്‍, സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എസ്.ടി.യു, വ്യാപാരി വ്യവസായ സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, കോഴിക്കച്ചവടക്കാര്‍ എന്നിവരടക്കം 200ഓളം പേര്‍ ശുചീകരണത്തിൽ പങ്കെടുത്തു. വരുംദിവസങ്ങളിലും ശുചീകരണം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story