Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2019 5:03 AM IST Updated On
date_range 15 May 2019 5:03 AM ISTചെങ്ങോടുമല: സമരം ഏറ്റെടുത്ത് സ്ത്രീകൾ
text_fieldsbookmark_border
കൂട്ടാലിട: ചെങ്ങോടുമല ഖനനവിരുദ്ധ ആക്ഷൻ കമ്മിറ്റി നടത്തുന്ന കോട്ടൂർ ഗ്രാമപഞ്ചായത്ത് ഓഫിസ് ഉപരോധം സ്ത്രീകൾ ഏറ്റെടുത്തു. ഉപരോധം തുടങ്ങിയ മേയ് ഒമ്പത് മുതൽ സ്ത്രീകൾ രാവിലെ മുതൽ വൈകുന്നേരം വരെ സമരത്തിൽ അണിനിരക്കുന്നുണ്ട്. രാഷ്ട്രീയ ഭിന്നതകളില്ലാതെ ഒറ്റക്കെട്ടായാണ് സമരസമിതി പ്രവർത്തിക്കുന്നത്. ആവേശം തുളുമ്പുന്ന മുദ്രാവാക്യം വിളികളും പാട്ടുകളും ഉൾപ്പെടെ സമരവേദി സജീവമാണ്. സമരത്തിൽ കുട്ടികളുടെ പങ്കാളിത്തവും ശ്രദ്ധേയമാണ്. കൈക്കുഞ്ഞുങ്ങളെ എടുത്തുപോലും അമ്മമാർ സമരത്തിനെത്തുന്നുണ്ട്. സമരക്കാർക്കുള്ള ഭക്ഷണവും സമരസമിതി കൊടുക്കുന്നുണ്ട്. ഭക്ഷണത്തിനുവേണ്ട സാധനങ്ങൾ ആളുകൾ എത്തിക്കുന്നുണ്ട്. സമരപ്പന്തലിനു സമീപത്തുള്ള വീട്ടിൽ നിന്നാണ് ചോറും ചായയുമെല്ലാം ഉണ്ടാക്കുന്നത്. ദിവസങ്ങൾ പിന്നിടുമ്പോൾ സമരത്തിൽ ആളുകളുടെ സാന്നിധ്യം വർധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story