Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2019 5:03 AM IST Updated On
date_range 14 May 2019 5:03 AM ISTവാഹനങ്ങൾ കട്ടപ്പുറത്ത് നാദാപുരം പൊലീസിന് ടാക്സി വിളിക്കേണ്ട അവസ്ഥ; നാലു ദിവസമായി വാഹനമില്ല
text_fieldsbookmark_border
നാദാപുരം: പൊലീസ് വാഹനങ്ങൾ പലതും കട്ടപ്പുറത്തായതോടെ നാദാപുരം പൊലീസിന് ടാക്സി വിളിച്ച് ഓടേണ്ട അവസ്ഥ. നാലുദിവസമായി സ്റ്റേഷനിൽ വാഹനമില്ല. റൂറല്‍ ജില്ലയില്‍ അതിജാഗ്രതാ നിർദേശമുള്ള സ്റ്റേഷനിലാണ് വാഹനമില്ലാത്തത്. എസ്.ഐ. ഉള്‍പ്പെടെയുള്ള െപാലീസുകാര്‍ക്ക് പുറത്തേക്കിറങ്ങാന്‍ കണ്‍ട്രോള്‍ റൂമിൻെറയോ ഐ.പിയുടെയോ വാഹനം കാത്ത് കഴിയേണ്ട അവസ്ഥയിലാണ്. മുമ്പ് സ്റ്റേഷനിലുണ്ടായിരുന്ന സുമോ പിന്‍വലിച്ചതോടെയാണ് സ്‌റ്റേഷനില്‍ വാഹനം ഇല്ലാതാവുന്നത്. ഇതിനുപകരമായി രണ്ട് പഴഞ്ചന്‍ വാഹനമാണ് നാദാപുരത്തേക്ക് അനുവദിച്ചത്; ഒരു സുമോയും െബാലേറോ ജീപ്പും. എന്നാല്‍ ഇവ രണ്ടും കാലപ്പഴക്കത്തെ തുടര്‍ന്ന ്ജീർണാവസ്ഥയിലാണ്. സ്റ്റേഷനില്‍ എത്തിയ ദിവസം മുതല്‍ നടുറോഡിലും വര്‍ക്ക് ഷോപ്പിലുമായാണ് കടന്ന് പോയിക്കൊണ്ടിരുന്നത്. സുമോക്ക് 11 വര്‍ഷത്തോളം പഴക്കമുണ്ട്; ബൊലേറോക്കാവട്ടെ ഏഴു വര്‍ഷത്തെ പഴക്കവും. ലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ ഓടിത്തളര്‍ന്ന വാഹനങ്ങള്‍ നാദാപുരത്തേക്ക് തള്ളിനീക്കിയത് എന്തിനാണെന്നറിയില്ലെന്നാണ് െപാലീസുകാര്‍ അടക്കംപറയുന്നത്. മുമ്പ് മൂന്ന് വാഹനങ്ങള്‍ ആണ് നാദാപുരം സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. സ്റ്റേഷനുകളുടെ ചാര്‍ജ് സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറിയപ്പോള്‍ എസ്.ഐ ഉപയോഗിച്ചിരുന്ന വാഹനം ക്യാമ്പിലേക്ക് കൊണ്ടു പോകുകയായിരുന്നു. നിലവില്‍ സി.ഐക്കുമാത്രമാണ് വാഹനം ഉള്ളത്. ഇതിനിടെ തകരാറിലായ വാഹനത്തിനുപകരം മറ്റൊന്ന് പയ്യോളിയില്‍നിന്ന് അനുവദിച്ചെങ്കിലും ലക്ഷക്കണക്കിന് കിലോമീറ്റര്‍ ഓടി തളര്‍ന്ന ഈ വാഹനം കഴിഞ്ഞദിവസം ചേലക്കാട് നടുറോഡില്‍ പണി മുടക്കി. തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ നാദാപുരം മേഖലയില്‍ കനത്ത സുരക്ഷയും ജാഗ്രതയും പുലർത്തേണ്ട സമയത്താണ് വാഹനങ്ങൾ ഇല്ലാതെ എസ്.ഐയും അഡീ. എസ്.ഐമാരും അടങ്ങുന്ന െപാലീസ് സംഘം വാഹനമില്ലാതെ ഉഴലുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story